Travel

കോസ്റ്റ വിക്ടോറിയ കൊച്ചിയിലെത്തി

70 വര്‍ഷത്തിലേറെയായി കോസ്റ്റ ക്രൂയിസ് ബ്രാന്‍ഡ് ലോകം മുഴുവന്‍ കപ്പലോട്ടം നടത്തുന്നു. ആതിഥേയത്വം, ഭക്ഷണം, സ്‌റ്റൈല്‍, വിനോദം തുടങ്ങിയവയിലെല്ലാം നൂതനമായ ഇറ്റാലിയന്‍ ടച്ച് ചേര്‍ന്നതാണ് കോസ്റ്റയുടെ അവധിക്കാല ക്രൂയിസുകള്‍.സീ വ്യൂ, ബാല്‍ക്കണി, സ്യൂട്ട് എന്നിവയുള്‍പ്പടെ 964 മുറികളാണ് ക്രൂയിസ് കപ്പലിലുള്ളത്. 2,394 അതിഥികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്

കോസ്റ്റ വിക്ടോറിയ കൊച്ചിയിലെത്തി
X

കൊച്ചി: കോസ്റ്റ ക്രൂയിസ് ശ്രേണിയിലെ മനം കവരുന്ന കപ്പലുകളിലൊന്നായ കോസ്റ്റ വിക്ടോറിയ കൊച്ചിയിലെത്തി. 70 വര്‍ഷത്തിലേറെയായി കോസ്റ്റ ക്രൂയിസ് ബ്രാന്‍ഡ് ലോകം മുഴുവന്‍ കപ്പലോട്ടം നടത്തുന്നു. ആതിഥേയത്വം, ഭക്ഷണം, സ്‌റ്റൈല്‍, വിനോദം തുടങ്ങിയവയിലെല്ലാം നൂതനമായ ഇറ്റാലിയന്‍ ടച്ച് ചേര്‍ന്നതാണ് കോസ്റ്റയുടെ അവധിക്കാല ക്രൂയിസുകള്‍.ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രംഗമാണ് ക്രൂയിസ് ടൂറിസമെന്ന് കേന്ദ്ര ഷിപ്പിങ് സഹമന്ത്രി മന്‍സുഖ് എല്‍ മാണ്ഡവ്യ പറഞ്ഞു.കഴിഞ്ഞ കാലങ്ങളിലെല്ലാം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിക്കുന്ന ഘടകമാണ് ക്രൂയിസ് ടൂറിസം. തൊഴില്‍ രംഗവുമായി ബന്ധപ്പെട്ട് ഏറെ അവസരങ്ങള്‍ സൃഷ്ടിക്കുന്ന പ്രധാന ഉറവിടമായി അത് മാറി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ക്രൂയിസ് ലൈനറുകള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് എത്തണമെന്നാണ് ആഗ്രഹമെന്നും ഇത് മുന്നില്‍ കണ്ടാണ് എറണാകുളം വാര്‍ഫില്‍ പുതിയ ക്രൂയിസ് ടെര്‍മിനല്‍ ഒരുക്കുന്നതെന്നും കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എം ബീന പറഞ്ഞു.നവംബര്‍ 13ന് ആരംഭിക്കുന്ന കോസ്റ്റ വിക്ടോറിയയുടെ ക്രൂയിസുകള്‍ മാര്‍ച്ച് നാലുവരെ തുടരും.

ഇന്ത്യന്‍ തീരങ്ങളിലേക്കുള്ള കോസ്റ്റ ക്രൂയിസിന്റെ നാലാമത്തെ സീസണാണ് ഇത്. ഇന്ത്യയിലേക്ക് മൂന്നു മുതല്‍ ഏഴു രാത്രിവരെ ക്രൂയിസുകള്‍ നടത്തുന്ന ഏക രാജ്യാന്തര ലൈനറാണ് കോസ്റ്റ. മുംബൈ-കൊച്ചി, കൊച്ചി-മാലിദ്വീപ്, മുംബൈ-മാലിദ്വീപ്, മാലിദ്വീപ്-മുംബൈ എന്നിങ്ങനെയാണ് ക്രൂയിസുകള്‍.കേരളത്തില്‍ നിന്നും പുറപ്പെടുന്നവരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനയുണ്ടെന്ന് കോസ്റ്റ ക്രൂയിസ് സാക്ഷ്യപ്പെടുത്തുന്നു. വ്യക്തിഗത യാത്രക്കാരും കുടുംബത്തോടെ യാത്ര ചെയ്യുന്നവരും ഇതില്‍ ഉള്‍പ്പെടുന്നു. കൊച്ചിയില്‍ നിന്നും മാലി ദ്വീപിലേക്കുള്ള യാത്രയ്ക്ക് ഇത്തവണ കോര്‍പറേറ്റ് ബുക്കിങിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ കഴിഞ്ഞ മൂന്ന് സീസണിലെയും വിജയകരമായ സെയിലിങ് ആഘോഷിക്കുന്നതിന്റെ ആവേശത്തിലാണ് തങ്ങളെന്നും ഇന്ന് ക്രൂയിസ് ലൈനറുകള്‍ വൈവിധ്യമാര്‍ന്ന യാത്രക്കാരുടെ പലവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നുവെന്നും കോസ്റ്റ ക്രൂയിസിന്റെ ഇന്ത്യയിലെ പ്രതിനിധിയായ ലോട്ടസ് ഏറോ എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടര്‍ നളിനി ഗുപ്ത പറഞ്ഞു.മുംബൈ-കൊച്ചി യാത്ര നാലു രാത്രിയുള്ള യാത്ര മുംബൈയിലാണ് ആരംഭിക്കുന്നത്.

ഒരു ദിവസം മുംബൈയില്‍ ചെലവഴിക്കും. ഇവിടെ നിന്നും ന്യൂ മാംഗളൂരുവിലേക്കും കൊച്ചിയിലേക്കും എത്തും. നഗരത്തിലെ ഉള്‍നാടന്‍ ജലപാതയിലൂടെയുള്ള ഹൗസ് ബോട്ട് യാത്ര അവിസ്മരണീയമാണ്.കൊച്ചി-മാലിദ്വീപ് യാത്ര മൂന്നു രാത്രി നീളുന്ന യാത്ര കൊച്ചിയില്‍ നിന്നാണ് പുറപ്പെടുന്നത്. ഒരു ദിവസത്തെ യാത്രയ്ക്കു ശേഷം കോസ്റ്റ വിക്ടോറിയ മാലിയിലെത്തും. അവിടെ രണ്ടു ദിവസം തങ്ങും. അതിഥികള്‍ക്ക് മാലിദ്വീപിലെ വെളുത്ത ബീച്ചുകളും ക്രിസ്റ്റല്‍ വാട്ടറും ആസ്വദിച്ച് വിശ്രമിക്കാം.ഏഴു രാത്രി നീളുന്ന യാത്ര മാലിയിലാണ് ആരംഭിക്കുന്നത്. രണ്ടു ദിവസം പൂര്‍ണമായും മാലിയിലെ ബീച്ചുകളും പവിഴപുറ്റുകളും ആസ്വദിക്കാം. ഈ യാത്രയിലെ രണ്ടാമത്തെ ലക്ഷ്യം ശ്രീലങ്കയാണ്. കൊളംബോയില്‍ നിന്നും പിന്നവാല ആന വളര്‍ത്തല്‍ കേന്ദ്രം സന്ദര്‍ശിക്കും. ദ്വീപിലെ ഏറ്റവും ആകര്‍ഷണീയ കേന്ദ്രങ്ങളിലൊന്നാണ് ഇത്. തുടര്‍ന്ന് ഇന്ത്യയിലെത്തും. ഗോവയില്‍ സ്റ്റോപ്പ് ഉണ്ട്. സുന്ദരമായ ബീച്ചുകളും വാസ്തുശില്‍പ്പങ്ങളും കണ്ട ശേഷം കോസ്റ്റ വിക്ടോറിയ മുംബൈയിലെത്തും. രണ്ടു ദിവസം സഞ്ചാരികള്‍ക്ക് നഗരം മുഴുവന്‍ ആസ്വദിക്കാം. സീ വ്യൂ, ബാല്‍ക്കണി, സ്യൂട്ട് എന്നിവയുള്‍പ്പടെ 964 മുറികളാണ് ക്രൂയിസ് കപ്പലിലുള്ളത്. 2,394 അതിഥികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്.

Next Story

RELATED STORIES

Share it