Web & Social

മാസം 7.41 ലക്ഷം വരെ സമ്പാദിക്കാം; ജനപ്രിയ പ്രഖ്യാപനവുമായി യൂ ട്യൂബ്

കമ്പനി 2021-2022 കാലയളവില്‍ വിതരണത്തിനായി നീക്കിവച്ച 100 ദശലക്ഷം ഡോളര്‍ ഫണ്ടില്‍നിന്നാണ് യൂ ട്യൂബ് ഷോര്‍ട്‌സ് വീഡിയോ നിര്‍മാതാക്കള്‍ക്കും പണം നല്‍കുക. എല്ലാ മാസവും ഈ ഫണ്ടില്‍നിന്ന് പേയ്‌മെന്റ് ക്ലെയിം ചെയ്യാന്‍ ഞങ്ങള്‍ ആയിരക്കണക്കിന് യോഗ്യതയുള്ള സ്രഷ്ടാക്കളെ സമീപിക്കും.

മാസം 7.41 ലക്ഷം വരെ സമ്പാദിക്കാം; ജനപ്രിയ പ്രഖ്യാപനവുമായി യൂ ട്യൂബ്
X

വാഷിങ്ടണ്‍: ഉപയോക്താക്കള്‍ക്ക് സന്തോഷം നല്‍കുന്ന ജനപ്രിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂ ട്യൂബ്. യൂ ട്യൂബിന്റെ ഷോര്‍ട്‌സ് ആപ്പിനായി ജനപ്രിയ വീഡിയോകള്‍ നിര്‍മിക്കുന്നതിനാണ് പ്രതിമാസം 10,000 ഡോളര്‍ വരെ (ഏകദേശം 7.41 ലക്ഷം രൂപ) സ്രഷ്ടാക്കള്‍ക്ക് നല്‍കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ടിക്‌ടോക്കിനും ഇന്‍സ്റ്റാഗ്രാം റീല്‍സിനും വെല്ലുവിളിയുയര്‍ത്തി യൂ ട്യൂബ് അവതരിപ്പിച്ച ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമായ ഷോര്‍ട്‌സിലൂടെ ഇനി കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ലക്ഷങ്ങള്‍ വരുമാനം സമ്പാദിക്കാന്‍ കഴിയും. കമ്പനി 2021-2022 കാലയളവില്‍ വിതരണത്തിനായി നീക്കിവച്ച 100 ദശലക്ഷം ഡോളര്‍ ഫണ്ടില്‍നിന്നാണ് യൂ ട്യൂബ് ഷോര്‍ട്‌സ് വീഡിയോ നിര്‍മാതാക്കള്‍ക്കും പണം നല്‍കുക. എല്ലാ മാസവും ഈ ഫണ്ടില്‍നിന്ന് പേയ്‌മെന്റ് ക്ലെയിം ചെയ്യാന്‍ ഞങ്ങള്‍ ആയിരക്കണക്കിന് യോഗ്യതയുള്ള സ്രഷ്ടാക്കളെ സമീപിക്കും.

സ്രഷ്ടാക്കള്‍ക്ക് അവരുടെ ഷോര്‍ടസിലെ വീഡിയോകളുടെ വ്യൂസും കമന്റുകളും മറ്റു ഇടപെടലുകളും അടിസ്ഥാനമാക്കി 100 ഡോളര്‍ മുതല്‍ 10,000 ഡോളര്‍ വരെ നല്‍കുമെന്നാണ് യൂ ട്യൂബ് അറിയിച്ചിരിക്കുന്നത്. 100 ദശലക്ഷം ഡോളര്‍ ഫണ്ടിലൂടെ യൂ ട്യൂബ് ഷോര്‍ട്ട്‌സിനായി ഒരു ധനസമ്പാദന മോഡല്‍ നിര്‍മിക്കാന്‍ സഹായിക്കും. കൂടാതെ യൂ ട്യൂബ് പാര്‍ട്‌നര്‍ പ്രോഗ്രാമിലെ (YPP) സ്രഷ്ടാക്കള്‍ക്ക് മാത്രമല്ല, ഇതിന്റെ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഏതൊരു സ്രഷ്ടാവിനും ഇതില്‍ പങ്കെടുക്കാമെന്നും യൂ ട്യൂബ് അറിയിച്ചു. ഷോര്‍ട്‌സ് ഫണ്ട് ആരംഭിച്ചതോടെ സ്രഷ്ടാക്കള്‍ക്കും കലാകാരന്‍മാര്‍ക്കും ഇപ്പോള്‍ യൂ ട്യൂബിലൂടെ പണമുണ്ടാക്കാനും ബിസിനസ് കെട്ടിപ്പടുക്കാനും സാധിക്കും.

പരസ്യങ്ങള്‍ സ്രഷ്ടാക്കളുടെ വരുമാന സ്രോതസുകളില്‍ പ്രധാനമായിരുന്നു. യൂ ട്യൂബിലെ പരസ്യങ്ങളില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും സ്രഷ്ടാക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്നും യൂ ട്യൂബിന്റെ ചീഫ് ബിസിനസ് ഓഫിസര്‍ റോബര്‍ട്ട് കിന്‍ക്ല്‍ പറഞ്ഞു. പരസ്യരഹിത ഉള്ളടക്കം, പ്ലേ ബാക്ക്, ഡൗണ്‍ലോഡുകള്‍, യൂ ട്യൂബ് മ്യൂസിക് ആപ്പിലേക്ക് പ്രീമിയം ആക്‌സസ് എന്നിവ ആസ്വദിക്കാന്‍ അംഗങ്ങളെ പ്രാപ്തരാക്കുന്ന ഒരു പണമടച്ചുള്ള സബ്‌സ്‌ക്രിപ്ഷന്‍ ഓപ്ഷനാണ് യൂ ട്യൂബ് പ്രീമിയം. സബ്‌സ്‌ക്രിപ്ഷന്‍ വരുമാനത്തിന്റെ ഭൂരിഭാഗവും യൂ ട്യൂബ് പാര്‍ട്‌നര്‍മാക്കാണ് നല്‍കുന്നതെന്നും കമ്പനി പറഞ്ഞു.

യൂ ട്യൂബ് പാര്‍ട്ണര്‍ പ്രോഗ്രാമിലെ ക്രിയേറ്റര്‍മാര്‍ക്ക് മാത്രമല്ല, ഇതില്‍ പങ്കെടുക്കാനുള്ള യോഗ്യത, മറിച്ച് ഏതൊരു യൂട്യൂബ് ക്രിയേറ്റര്‍ക്കും പങ്കെടുക്കാനും വരുമാനമുണ്ടാക്കാനും സാധിക്കുമെന്നും ഗൂഗിള്‍ അറിയിച്ചു. ഇന്ത്യയെ കൂടാതെ, യുഎസ്, യുകെ, ബ്രസീല്‍, ഇന്തോനേഷ്യ, ജപ്പാന്‍, മെക്‌സിക്കോ, നൈജീരിയ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ യൂ ട്യൂബ് ക്രിയേറ്റര്‍മാര്‍ക്ക് ഈ ഫണ്ടിലൂടെ പണം സമ്പാദിക്കാന്‍ അര്‍ഹതയുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് ഉടന്‍ വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും യൂ ട്യൂബ് വ്യക്തമാക്കി.

ഷോര്‍ട്‌സില്‍ നല്‍കുന്ന വീഡിയോകള്‍ സ്വന്തമായി തയ്യാറാക്കിയ വീഡിയോകളായിരിക്കണമെന്ന് YouTube ആവശ്യപ്പെടുന്നു. മറ്റ് പ്ലാറ്റ്‌ഫോമുകളില്‍നിന്നുള്ള, അതായത് ടിക് ടോക്ക്, സ്‌നാപ്ചാറ്റ് അല്ലെങ്കില്‍ റീലുകള്‍ വാട്ടര്‍മാര്‍ക്കുകള്‍ ഉപയോഗിച്ച് ടാഗ് ചെയ്ത റീ അപ്‌ലോഡ് വീഡിയോകള്‍ക്ക് പണമുണ്ടായിരിക്കില്ല. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച ടിക് ടോക്കിന് സമാനമായ ഹ്രസ്വ വീഡിയോ ആപ്ലിക്കേഷന്‍ യൂ ട്യൂബ് ഷോര്‍ട്‌സിന് പ്രതിദിനം 150 കോടിയിലധികം 'വ്യൂസ്' ലഭിക്കുന്നുണ്ടെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ നേരത്തെ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it