Sub Lead

വോട്ടുതേടിയെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥിയെ നായ കടിച്ചു

വോട്ടുതേടിയെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥിയെ നായ കടിച്ചു
X

ഇടുക്കി: വോട്ടുതേടിയെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥിയെ നായകടിച്ചു. ബൈസണ്‍വാലി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി ജാന്‍സി വിജുവിനെയാണ് നായ കടിച്ചത്. പതിവുപോലെ രാവിലെ പ്രചാരണത്തിന് ഇറങ്ങിയതായിരുന്നു ജാന്‍സി. എന്നാല്‍, ജാന്‍സി എത്തിയ വീട്ടിലെ നായയെ കെട്ടിയിട്ടിരുന്നില്ല. ജാന്‍സിയേയും സംഘത്തെയും കണ്ടതോടെ നായ ഓടിയെത്തുകയായിരുന്നു. ജാന്‍സിയും സംഘവും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അടിമാലി ആശുപത്രിയിലെത്തിയ ജാന്‍സി പ്രതിരോധ വാക്‌സിന്‍ കുത്തിവച്ചു.

Next Story

RELATED STORIES

Share it