Latest News

അയക്കൂറ കിട്ടിയില്ല, ഹോട്ടല്‍ അടിച്ചുതകര്‍ത്തു

അയക്കൂറ കിട്ടിയില്ല, ഹോട്ടല്‍ അടിച്ചുതകര്‍ത്തു
X

കോഴിക്കോട്: ഊണിനൊപ്പം അയക്കൂറ മീന്‍ കിട്ടാത്തതിന് ഹോട്ടലില്‍ ആക്രമണം. മേശകളും കസേരകളും അടിച്ചുതകര്‍ത്തു. ജീവനക്കാരെയും മര്‍ദിച്ചു. ബാലുശ്ശേരി നന്മണ്ടയിലെ 'ഫോര്‍ട്ടീന്‍സ്' ഹോട്ടലില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പിറന്നാളാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച ഉച്ചയ്ക്ക് ഹോട്ടലില്‍ 40 പേര്‍ക്ക് ഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നു. ചിക്കന്‍ ബിരിയാണി, ബീഫ് ബിരിയാണി, മീന്‍കറിയടക്കമുള്ള ഊണ് തുടങ്ങിയവയായിരുന്നു വിഭവങ്ങള്‍. തുടര്‍ന്ന് ആദ്യം 20 പേരുടെ സംഘം ഹോട്ടലിലെത്തി ഭക്ഷണം കഴിച്ച് മടങ്ങി. ഇതിനുശേഷം ബാക്കിയുള്ളവരും ഹോട്ടലിലെത്തി. ഇവരില്‍ ചിലരാണ് ഹോട്ടല്‍ ജീവനക്കാരോട് അയക്കൂറ ആവശ്യപ്പെട്ടത്. അയക്കൂറ ഇല്ലെന്നും അയല മതിയോ എന്നും ജീവനക്കാര്‍ ചോദിച്ചു. ഇതോടെയാണ് അയക്കൂറ കിട്ടാത്തതിനാല്‍ സംഘം പ്രകോപിതരായത്. തുടര്‍ന്ന് ഇവര്‍ ബഹളംവെയ്ക്കുകയും ഹോട്ടലിലെ മേശകളും കസേരകളും അടിച്ചുതകര്‍ക്കുകയുമായിരുന്നു. ആക്രമണം നടത്തിയ സംഘത്തിലെ നാലുപേരെയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it