ഫെയ്‌സ്ബുക്ക് മെസഞ്ചറിലും ഇനി അയച്ച സന്ദേശം തിരിച്ചെടുക്കാം

ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ഒരു സന്ദേശം അയച്ച് 10 മിനിറ്റിനുള്ളില്‍ മാത്രമേ ഇപ്പോള്‍ അണ്‍സെന്റ് ചെയ്യാന്‍ പറ്റു.

ഫെയ്‌സ്ബുക്ക് മെസഞ്ചറിലും ഇനി അയച്ച സന്ദേശം തിരിച്ചെടുക്കാം

ന്യൂഡല്‍ഹി: വാട്ട്‌സ്ആപ്പിലേതിനു സമാനമായി അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാനുള്ള അണ്‍സെന്‍ഡ് ഫീച്ചര്‍ ഫെയ്‌സ്ബുക്ക് മെസഞ്ചറിലും. ഇപ്പോള്‍ ഫേസ്ബുക്കിന്റെ കീഴിലുള്ള വാട്ട്‌സ്ആപ്പില്‍ 2017 ല്‍ തന്നെ ഈ ഫീച്ചര്‍ നല്‍കിയിരുന്നു. തുടക്കത്തില്‍ ഏഴ് മിനുട്ടിനുള്ളില്‍ അയച്ച അള്‍ക്കു ലഭിക്കാത്ത രീതിയില്‍ ഡിലീറ്റ് ചെയ്യാം എന്നാണ് പറഞ്ഞിരുന്നെങ്കില്‍ പിന്നീട് ഇത് ഒരു മണിക്കൂറായി ഉയര്‍ത്തി.

ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ഒരു സന്ദേശം അയച്ച് 10 മിനിറ്റിനുള്ളില്‍ മാത്രമേ ഇപ്പോള്‍ അണ്‍സെന്റ് ചെയ്യാന്‍ പറ്റു. ഡിലീറ്റ് ചെയ്യേണ്ട മെസേജ് കണ്ടെത്തി അതില്‍ അമര്‍ത്തി പിടിക്കുക. അപ്പോള്‍ സന്ദേശവും അതിനുള്ള പ്രതികരണവും ഇമോജിയും സെലക്ട് ആകും. തുടര്‍ന്ന് സ്‌ക്രീനിന്റെ താഴെ പുതിയ ഓപ്ഷനുകള്‍ വരും. ഫോര്‍വേഡ്, സേവ്, റിമൂവ് എന്നിങ്ങനെയാകും അവ.

റിമൂവ് അമര്‍ത്തി കഴിഞ്ഞാല്‍ വീണ്ടും രണ്ടു ഓപ്ഷന്‍സ് വരും. റിമൂവ് ഫോര്‍ എവരിവണ്‍, റിമൂവ് ഫോര്‍ യൂ. റിമൂവ് ഫോര്‍ എവരിവണ്‍ സെലക്ടു ചെയ്താല്‍ സന്ദേശം ലഭിച്ച ആര്‍ക്കും അതു പിന്നീടു കാണാനാവില്ല. ഒരു പ്രത്യേക സന്ദേശം മാറ്റിയ ശേഷം, നിങ്ങള്‍ക്ക് ബാക്കി സംഭാഷണത്തിന്റെ ഒരു ഒരു സ്‌ക്രീന്‍ ഷോട്ട് എടുക്കണമെങ്കില്‍ റിമൂവ് ഫോര്‍ യു ഉപകാരപ്പെടും.

RELATED STORIES

Share it
Top