Web & Social

ഇന്റര്‍നെറ്റിന് തടസമുണ്ടാവില്ല; യുക്രെയ്‌ന് സഹായം വാഗ്ദാനം ചെയ്ത് ഇലോണ്‍ മസ്‌ക്

ഇന്റര്‍നെറ്റിന് തടസമുണ്ടാവില്ല; യുക്രെയ്‌ന് സഹായം വാഗ്ദാനം ചെയ്ത് ഇലോണ്‍ മസ്‌ക്
X

കീവ്: ഇന്റര്‍നെറ്റ് പ്രതിസന്ധിയില്‍നിന്ന് യുക്രെയ്‌നെ കരകയറ്റാന്‍ സഹായ ഹസ്തവുമായി സ്‌പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക്. യുക്രെയ്‌നു വേണ്ടി ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതിയായ സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തിപ്പിച്ചതായി ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ അറിയിച്ചു. റഷ്യന്‍ അധിനിവേശം ശക്തമായതിനെ തുടര്‍ന്ന് യുക്രെയ്‌ന്റെ ദക്ഷിണ, കിഴക്കന്‍ മേഖലകളില്‍ ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെട്ടിരുന്നു. ഈ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് എത്തിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഇന്റര്‍നെറ്റ് കണക്ഷന്‍ പുനസ്ഥാപിക്കാന്‍ സ്‌പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌കിന്റെ സഹായം തേടി യുക്രെയ്ന്‍ നേടിയിരുന്നു.

റഷ്യയുടെ നീക്കങ്ങള്‍ക്കെതിരേ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് മസ്‌കിനോട് യുക്രെയ്ന്‍ ഉപപ്രധാനമന്ത്രിയും ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ മന്ത്രിയുമായ മൈഖൈലോ ഫെഡോറോവ്, മസ്‌കിനോട് ആവശ്യപ്പെട്ടിരുന്നു. സ്റ്റാര്‍ ലിങ്ക് സേവനം ഇപ്പോള്‍ യുക്രെയ്‌നില്‍ സജീവമാണ്, കൂടുതല്‍ ടെര്‍മിനലുകള്‍ സ്ഥാപിക്കുന്നു- ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു. ഭൂമിയുടെ ഏതൊരു കോണിലും സാറ്റ്‌ലൈറ്റിന്റെ സഹായത്തോടെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്ന അവകാശത്തോടെയാണ് സ്റ്റാര്‍ലിങ്ക് നിലവില്‍ വന്നത്. 2000ലധികം ഉപഗ്രഹങ്ങളുള്ള സ്റ്റാര്‍ലിങ്ക് ലോകമെമ്പാടുമുള്ള അതിവേഗ, ലോലേറ്റന്‍സി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനമാണ് നല്‍കുന്നത്.

Next Story

RELATED STORIES

Share it