Tech

കുറഞ്ഞ നിരക്കില്‍ ബിഎസ്എന്‍എല്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍

19 രൂപമുതല്‍ 69 രൂപവരെയുള്ള പുതിയ പ്ലാനുകളാണ് ബിഎസ്എന്‍എല്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടുകളില്‍ ഒരുക്കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ വിലയിലുള്ള 19 രൂപയുടെ പ്ലാനില്‍ രണ്ട് ദിവസത്തെ വാലിഡിറ്റിയില്‍ രണ്ട് ജിബി ഡാറ്റയാണ് ലഭിക്കുക.

കുറഞ്ഞ നിരക്കില്‍ ബിഎസ്എന്‍എല്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍
X

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ മുഴുവന്‍ വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ വിന്യസിക്കാനുള്ള ഒരുക്കവുമായി ബിഎസ്എന്‍എല്‍. ഏറ്റവും കുറഞ്ഞ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. 19 രൂപമുതല്‍ 69 രൂപവരെയുള്ള പുതിയ പ്ലാനുകളാണ് ബിഎസ്എന്‍എല്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടുകളില്‍ ഒരുക്കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ വിലയിലുള്ള 19 രൂപയുടെ പ്ലാനില്‍ രണ്ട് ദിവസത്തെ വാലിഡിറ്റിയില്‍ രണ്ട് ജിബി ഡാറ്റയാണ് ലഭിക്കുക. 39 രൂപയുടെ പ്ലാനില്‍ ഏഴ് ദിവസത്തേക്ക് 7 ജിബി ഡാറ്റ ഉപയോഗിക്കാം. 69 രൂപയ്ക്ക് 28 ദിവസത്തെ വാലിഡിറ്റിയില്‍ 30 ജിബി ഡാറ്റ ലഭിക്കും.

ഹോട്ട്‌സ്‌പോട്ട് നെറ്റ്‌വര്‍ക്കുകളില്‍ ഉപയോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാവുമെന്ന് ബിഎസ്എന്‍എല്‍ പറഞ്ഞു. വൈഫൈ ഹോട്ട്‌സ്‌പോട്ട് ലൊക്കേറ്റര്‍ എന്ന പേരില്‍ പ്രത്യേകം വെബ്‌സൈറ്റും ബിഎസ്എന്‍എല്‍ ആരംഭിച്ചിട്ടുണ്ട്. വെബ്‌സൈറ്റില്‍ കയറി ടെലികോം സര്‍ക്കിള്‍ ഏതെന്ന് നല്‍കിയാല്‍ അടുത്തുള്ള ഹോട്ട്‌സ്‌പോട്ട് എവിടെയാണെന്ന് അറിയാനാവും.

ഹോട്ട്‌സ്‌പോട്ടുമായി കണക്റ്റ് ചെയ്യാന്‍ ഉപകരണത്തിലെ വൈഫൈ ഓണ്‍ ആക്കി BSNL 4G Plus SSID നെറ്റ്‌വര്‍ക്കുമായി കണക്റ്റ് ചെയ്യുക. സിംകാര്‍ഡ് ഓപ്ഷന്‍ ഉപയോഗിച്ചും വണ്‍ ടൈം പാസ് വേഡ് വഴിയും വൈഫൈ നെറ്റ്‌വര്‍ക്ക് ഓതന്റിക്കേഷന്‍ നടത്താം. 30 മിനിറ്റ് നേരത്തേക്ക് വൈഫൈ സൗജന്യമായി ഉപയോഗിക്കാനാവും. എന്നാല്‍, തുടര്‍ന്ന് ഉപയോഗിക്കണമെങ്കില്‍ റീച്ചാര്‍ജ് ചെയ്യണം. റെയില്‍വേ സ്‌റ്റേഷനുകളിലെ വൈഫൈ നെറ്റ്‌വര്‍ക്കിന്റെ മാതൃകയിലാണ് ഇതിന്റെ പ്രവര്‍ത്തനം.

രാജ്യത്തിന്റെ പലഭാഗങ്ങളിലും ബിഎസ്എന്‍എല്‍ 4ജി നെറ്റ്‌വര്‍ക്ക് പരീക്ഷണാര്‍ഥം ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ 4ജി നെറ്റ്‌വര്‍ക്ക് നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ മറ്റ് സ്വകാര്യ നെറ്റ്‌വര്‍ക്കുകളുമായി ബിഎസ്എന്‍എലിന് മത്സരിക്കാനാവും.

Next Story

RELATED STORIES

Share it