You Searched For "bsnl"

ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം; കെ സുധാകരന്‍ എം പി

29 Nov 2019 6:41 AM GMT
കേരളത്തില്‍ ആറായിരത്തോളവും രാജ്യത്താകെ അരലക്ഷത്തോളവും കരാര്‍ തൊഴിലാളികള്‍ ശമ്പളമില്ലാതെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്.

ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരുടെ വേതന കൂടിശിക ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

11 Nov 2019 2:46 PM GMT
കുടിശിക നാലു ഗഡുക്കളായി നല്‍കണം.ആദ്യ ഗഡു ഡിസംബര്‍ 2 ന് മുന്‍പു നല്‍കാനും കോടതി ഉത്തരവിട്ടു.തൊഴിലാളികള്‍ക്ക് 6 മാസത്തിലധികമായി വേതനം ലഭിച്ചിട്ടില്ലന്ന് ഹരജിക്കാര്‍ ചുണ്ടിക്കാട്ടി.കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും കഴിഞ്ഞ ദിവസം ഒരു ജീവനക്കാരന്‍ ആത്മഹത്യ ചെയ്തെന്നും ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു

ബിഎസ്എന്‍എല്‍ ഓഫിസില്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

7 Nov 2019 5:02 AM GMT
വണ്ടൂര്‍ കാപ്പില്‍ മച്ചിങ്ങപൊയില്‍ സ്വദേശി കുന്നത്തുവീട്ടില്‍ രാമകൃഷ്ണനാണ് (52) മരിച്ചത്. രാമകൃഷ്ണന് മാസങ്ങളായി ശമ്പളം മുടങ്ങിരുന്നു.

ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ലയിപ്പിക്കും; ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി

23 Oct 2019 12:52 PM GMT
ഇരുകമ്പനികളുടെയും ജീവനക്കാര്‍ക്കു മുന്നില്‍ ആകര്‍ഷകമായ സ്വയം വിരമിക്കല്‍ പാക്കേജ് അവതരിപ്പിക്കുമെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ബിഎസ്എന്‍എല്ലിലെ അന്‍പത്തി മൂന്നര (53 വര്‍ഷവും ആറ് മാസവും) വയസ് പൂര്‍ത്തിയായ ജീവനക്കാര്‍ക്കായാണ് സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.

ശമ്പളമില്ല; ബിഎസ്എൻഎൽ ജീവനക്കാർ ശക്തമായ പ്രക്ഷോഭത്തിലേക്ക്

12 Oct 2019 6:59 PM GMT
സമരവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ സെപ്തംബര്‍ മാസത്തെ ശമ്പളം ജീവനക്കാര്‍ക്ക് നല്‍കാത്തതിനെതിരേ ശക്തമായ അമര്‍ഷം പ്രതിഷേധക്കാര്‍ രേഖപ്പെടുത്തി.

രണ്ടു ലക്ഷം ജീവനക്കാര്‍ പെരുവഴിയിലേക്ക്; ബിഎസ്എന്‍എലും എംടിഎന്‍എലും അടച്ചുപൂട്ടുന്നു?

9 Oct 2019 10:57 AM GMT
ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ 74,000 കോടി രൂപ വകയിരുത്തണമെന്ന ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ശുപാര്‍ശ തള്ളിയതിനു പിന്നാലെയാണ് ഇവ അടച്ചുപൂട്ടാന്‍ ധനമന്ത്രാലയം നിര്‍ദേശിച്ചത്.

ശമ്പളമില്ല, പിരിഞ്ഞു പോവണമെന്ന് കേന്ദ്രം: പട്ടിണിയില്‍ ബിഎസ്എന്‍എല്‍ ജീവനക്കാര്‍

22 Sep 2019 7:00 AM GMT
1.59,000 ജീവനക്കാര്‍ക്ക് ആഗസ്ത് മാസത്തിലെ ശമ്പളം ഇതുവരെയും നല്‍കിട്ടില്ല. ഒരു ലക്ഷത്തോളം കരാര്‍ തൊഴിലാളികള്‍ക്കു ഏഴുമാസമായി വേതനം മുടങ്ങിയിരിക്കുകയാണ്. ഓണം നാള്‍ മുതല്‍ കരാര്‍ ജീവനക്കാര്‍ അതാത് ഓഫിസുകള്‍ക്കു മുന്നില്‍ നടത്തുന്ന പട്ടിണി സമരം ഒരാഴ്ച പിന്നിട്ടു.

സ്മാര്‍ട്ട് പ്രീപെയ്ഡ് മൊബൈല്‍ പ്ലാനുമായി ബിഎസ്എന്‍എല്‍

6 Sep 2019 9:53 AM GMT
പ്രതിമാസം 234 രൂപയുടെ പുതിയ പ്ലാനിന്റെ ഉദ്ഘാടനം ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി ടി മാത്യു നിര്‍വഹിച്ചു.30 ദിവസത്തെ കാലാവധിയാണുള്ളത്. പ്രതിദിന പരിധികളില്ലാതെ 90 ജിബി ഡാറ്റ നല്‍കുന്ന ഈ പ്രീപെയ്ഡ് പ്ലാനില്‍ പ്രതിദിനം ഏതു നെറ്റ്വര്‍ക്കിലേക്കും സൗജന്യ കോളുകള്‍ കൂടാതെ 100 എസ്എംഎസും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചുവര്‍ഷത്തെ ടെലഫോണ്‍ ബില്ലടച്ചില്ല: വരുണ്‍ഗാന്ധിക്കെതിരേ നടപടിതേടി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ബിഎസ്എന്‍എല്ലിന്റെ കത്ത്

12 April 2019 8:30 AM GMT
ബില്‍ അടക്കണമെന്ന ആവര്‍ത്തിച്ചുളള നിര്‍ദേശം വരുണ്‍ ഗാന്ധി അവഗണിച്ചതായും അതിനാല്‍ നടപടി വേണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടത്.

കുറഞ്ഞ നിരക്കില്‍ ബിഎസ്എന്‍എല്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍

30 March 2019 10:11 AM GMT
19 രൂപമുതല്‍ 69 രൂപവരെയുള്ള പുതിയ പ്ലാനുകളാണ് ബിഎസ്എന്‍എല്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടുകളില്‍ ഒരുക്കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ വിലയിലുള്ള 19 രൂപയുടെ പ്ലാനില്‍ രണ്ട് ദിവസത്തെ വാലിഡിറ്റിയില്‍ രണ്ട് ജിബി ഡാറ്റയാണ് ലഭിക്കുക.

ലാന്‍ഡ് ലൈന്‍ വരിക്കാര്‍ക്ക് സൗജന്യ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് ഓഫര്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍

27 Feb 2019 12:08 PM GMT
ബിഎസ്എന്‍എലിന്റെ നിലവിലുള്ള ലാന്‍ഡ് ലൈന്‍, ബ്രോഡ്ബാന്‍ഡ്,എഫ്ടിടിഎച്ച്, മൊബൈല്‍ ഉപഭോക്താക്കള്‍ക്കു ഒരു മാസത്തേക്ക് സൗജന്യ വോയിസ് കോളിംഗ് ഓഫര്‍ നിലവില്‍ വന്നു. വിഒഐപി (വോയിസ് ഓവര്‍ ഐപി) അധിഷ്ഠിതമായ ബിഎസ്എന്‍എല്‍ വിങ്‌സ് സേവനത്തില്‍ കൂടിയാണിത്.

ദിവസവും 2 ജിബി ഡാറ്റ, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാന്‍ പരിഷ്‌കരിച്ചു

20 Feb 2019 8:36 PM GMT
നേരത്തെ 1.5 ജിബി ദിനവും കിട്ടിയിരുന്ന പ്ലാനിന്റെ കാലാവധി 28 ദിവസമായിരുന്നു. ദിവസവും 2 ജിബിയായി വര്‍ധിപ്പിച്ചപ്പോള്‍ 24 ദിവസമാക്കി പ്ലാനിന്റെ കാലാവധി കുറച്ചതായാണ് ടെലികോം ടോക് റിപ്പോര്‍ട്ട്.

സ്വകാര്യ കമ്പനികള്‍ക്കു മുമ്പേ 5ജിയാവാന്‍ ബിഎസ്എന്‍എല്‍

7 Jan 2019 9:16 PM GMT
2020 ഓടെ രാജ്യത്ത് 5ജി കൊണ്ടുവരുമ്പോള്‍ 2022 ഓടെ കേരളത്തില്‍ സൗകര്യം ഏര്‍പ്പെടുത്താനാണ് നീക്കം.

ബിഎസ്എന്‍എല്ലില്‍ മാനേജ്‌മെന്റ് ട്രെയിനി

25 Dec 2018 3:00 PM GMT
300 ഒഴിവുകളാണുള്ളത്. www.bsnl.co.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
Share it
Top