Latest News

മാള ട്രഷറി കെട്ടിടം: തദ്ദേശ സ്വയംഭരണ എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ റിപ്പോര്‍ട്ട് തള്ളി ബിഎസ്എന്‍എല്‍ കെട്ടിട വിഭാഗം സുപ്രണ്ടിങ് എഞ്ചിനീയറുടെ റിപോര്‍ട്ട്

കെട്ടിടം അപകടകരമായ നിലയിലാണെന്ന് ചൂണ്ടിക്കാട്ടി തദ്ദേശ സ്വയംഭരണ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ നേരത്തേ നല്‍കിയ റിപോര്‍ട്ടിന് കടകവിരുദ്ധമായാണ് ബിഎസ്എന്‍എല്‍ കെട്ടിട വിഭാഗം സുപ്രണ്ടിങ് എഞ്ചിനിയര്‍ നല്‍കിയ റിപ്പോര്‍ട്ട്.

മാള ട്രഷറി കെട്ടിടം: തദ്ദേശ സ്വയംഭരണ എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ റിപ്പോര്‍ട്ട് തള്ളി ബിഎസ്എന്‍എല്‍ കെട്ടിട വിഭാഗം സുപ്രണ്ടിങ് എഞ്ചിനീയറുടെ റിപോര്‍ട്ട്
X

മാള: മാളയില്‍ പ്രവര്‍ത്തിക്കുന്ന ട്രഷറി അന്നമനടയിലേക്ക് മാറ്റാന്‍ ഗൂഢാലോചന നടന്നെന്ന ആരോപണം ശരിവച്ച് ട്രഷറി കെട്ടിടം പരിശോധിച്ച ബിഎസ്എന്‍എല്‍ കെട്ടിട വിഭാഗം സുപ്രണ്ടിങ് എഞ്ചിനീയര്‍ നല്‍കിയ റിപ്പോര്‍ട്ട്.


കെട്ടിടം അപകടകരമായ നിലയിലാണെന്ന് ചൂണ്ടിക്കാട്ടി തദ്ദേശ സ്വയംഭരണ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ നേരത്തേ നല്‍കിയ റിപോര്‍ട്ടിന് കടകവിരുദ്ധമായാണ് ബിഎസ്എന്‍എല്‍ കെട്ടിട വിഭാഗം സുപ്രണ്ടിങ് എഞ്ചിനിയര്‍ നല്‍കിയ റിപ്പോര്‍ട്ട്. മാള സബ്ട്രഷറി കെട്ടിട നിര്‍മ്മാണവുമായി ബന്ധമോ നിര്‍മ്മാണത്തിനെ സംബന്ധിച്ച് യാതൊരു രേഖകളും കൈവശമില്ലാത്ത തദ്ദേശ സ്വയംഭരണ എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നാണ് ട്രഷറി കെട്ടിടത്തിന്റെ നിര്‍മാണ മേല്‍നോട്ടം വഹിച്ച ബിഎസ്എന്‍എല്‍ കെട്ടിട വിഭാഗം സുപ്രണ്ടിങ് എഞ്ചിനിയര്‍ നല്‍കിയ പരിശോധനാ റിപ്പോര്‍ട്ട്.



ട്രഷറി നിര്‍മ്മിച്ച ഭുമിയിലെ മണ്ണിന്റെ ഭാരസഹനശേഷി കുറവായതിനാല്‍ കോണ്‍ക്രീറ്റ് പൈലുകളിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും 400 മില്ലിമീറ്റര്‍ വ്യാസത്തിലുള്ള പൈലുകള്‍ 10 മുതല്‍ 13 വരെ മീറ്റര്‍ താഴ്ചയില്‍ പാറയിലാണ് അവസാനിപ്പിച്ചിരിക്കുന്നത്. കെട്ടിടം രണ്ട് നിലകള്‍ മാത്രമാണ്. പൈലുകള്‍ ചരിയുന്നതിനോ മറ്റോ യാതൊരു സാധ്യതയും ഇല്ല. റിപ്പോര്‍ട്ടുകളില്‍ പറയുന്നതുപോലെ വിതാന വിത്യാസങ്ങളോ ചരിവോ ഇല്ല.താഴത്തെ നിലയില്‍ വിള്ളലോ വിടവോ ചുമര്‍ യോജിപ്പുകളിലും തറയിലും കാണുന്നില്ല. വിതാന വിത്യാസങ്ങള്‍ ഉണ്ടെങ്കില്‍ ഇങ്ങനെ കാണുമായിരുന്നു.

ചുമരില്‍ ചിന്നലുകള്‍ ഉണ്ട്. ഇത് താപം മൂലം ഉണ്ടാകുന്നതും കെട്ടിടത്തിന്റെ സുരക്ഷക്ക് ഭീഷണി അല്ലാത്തതുമാണ്. ക്രാക്ക് ഫില്ലറുകള്‍ ഉപയോഗിച്ച് അടക്കാവുന്നതാണെന്നും ഇത് രണ്ട് വര്‍ഷത്തിനുള്ളില്‍ സംഭവിച്ചതാകാമെന്നും ലിന്റില്‍ ലെവല്‍ വരെ 2018 ലെ പ്രളയം വന്നിരുന്നതുമൂലം ഇത്തരം കേടുകള്‍ വന്നതാകാമെന്നും നിലത്തു വിരിക്കുന്ന ടൈലുകള്‍ വീണ്ടും വിരിച്ച് ഉപരിതലം ശരിയാക്കി എടുക്കാവുന്നതുമാണ്.

ഒരു ബീമില്‍ കാണുന്ന ചിന്നല്‍ ചെറിയ പൊട്ടല്‍ കാരണമാകാം. തുടക്കം മുതല്‍ ഒരു സമയബന്ധിത പരിപാലവും ചെയ്തിട്ടില്ലാത്തതായി കാണുന്നുവെന്നും ഇതും കെട്ടിടത്തിന്റെ ആരോഗ്യത്തിന് ദോഷകരമായി കാണാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കെട്ടിടം അപകടകരമായ ഒരു ദോഷവും വിതാന വ്യതിയാനത്താലോ ഘടന ചരിയുന്നതിനോ വലിയ വിള്ളലുകള്‍ ഉണ്ടാക്കുന്നതിനോ ഇടയാക്കിയിട്ടില്ല. മറ്റു കേടുപാടുകള്‍ റിപ്പോര്‍ട്ട് ചെയ്ത് കാണുന്നത് പ്രളയം കാരണമാണ്. പ്രളയം ഒരു പ്രകൃതി പ്രതിഭാസമാണ്. അത് തടയാനാവില്ലയെന്നും ട്രഷറി കെട്ടിട നിര്‍മ്മാണ നിര്‍വ്വഹണം നിര്‍മ്മിച്ച ഇന്‍കലിന് ഈ കെടുപാടുകള്‍ വളരെ എളുപ്പത്തില്‍ പരിഹരിക്കാവുന്നതാണെന്നും ബിഎസ്എന്‍എല്‍ കെട്ടിടവിഭാഗം സുപ്രണ്ടിങ് എഞ്ചിനിയര്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടി കാണിക്കുന്നു. ഇതോടെ വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്‍കൂട്ടി കണ്ടുള്ള രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമായുള്ള നീക്കങ്ങളാണ് കെട്ടിടം അപകടകരമായ നിലയിലാണെന്നുള്ള പ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന് ഉറപ്പായിരിക്കയാണ്.

Next Story

RELATED STORIES

Share it