Sub Lead

വന്‍ മാറ്റത്തിനൊരുങ്ങി ബിഎസ്എന്‍എല്‍; 2022 സെപ്തംബറോടെ 4ജി അവതരിപ്പിക്കും

2022 സെപ്തംബറോടെ 4ജി സേവനങ്ങള്‍ പുറത്തിറക്കിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം

വന്‍ മാറ്റത്തിനൊരുങ്ങി ബിഎസ്എന്‍എല്‍; 2022 സെപ്തംബറോടെ 4ജി അവതരിപ്പിക്കും
X
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) വന്‍ മാറ്റത്തിനൊരുങ്ങുന്നതായി റിപോര്‍ട്ട്. 2022 സെപ്തംബറോടെ 4ജി സേവനങ്ങള്‍ പുറത്തിറക്കിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 4ജി അവതരിപ്പിക്കുന്നതോടെ ആദ്യ വര്‍ഷം ഏകദേശം 900 കോടി രൂപയുടെ വരുമാന വര്‍ദ്ധന ഉണ്ടാവുമെന്നാണ് കമ്മ്യൂണിക്കേഷന്‍സ് സഹമന്ത്രി ദേവുസിന്‍ഹ് ചൗഹാന്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റിനെ അറിയിച്ചത്. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയുടെ ഓഹരി വിറ്റഴിക്കല്‍ പരിഗണനയിലില്ലെന്നും മന്ത്രി രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. 'ബിഎസ്എന്‍എല്‍ പാന്‍ഇന്ത്യ 4ജി പുറത്തിറക്കുന്നതിലൂടെ, ആദ്യ വര്‍ഷത്തില്‍ ഏകദേശം 900 കോടി രൂപയുടെ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതായി' ചൗഹാന്‍ പറഞ്ഞു.


2021 സെപ്റ്റംബര്‍ 30ലെ ബിഎസ്എന്‍എല്ലിന്റെ ഓഡിറ്റ് ചെയ്ത സാമ്പത്തിക സ്‌റ്റേറ്റ്‌മെന്റ് വാര്‍ത്താ ഏജന്‍സിയായ പിടിഐ പുറത്തുവിട്ടിരുന്നു. ഇതുപ്രകാരം 2021 മാര്‍ച്ചില്‍ ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും ആസ്തി യഥാക്രമം 1,33,953 കോടി രൂപയും 3,252 കോടി രൂപയുമാണ്. 2021 സെപ്റ്റംബര്‍ 30 വരെയുള്ള കമ്പനിയുടെ ബാധ്യതകള്‍ യഥാക്രമം 85,721 കോടി രൂപയും 30,159 കോടി രൂപയുമാണ്




Next Story

RELATED STORIES

Share it