Latest News

ബിഎസ്എന്‍എല്‍ വഴി 4 ജി സേവനം: ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ബിഎസ്എന്‍എല്‍ വഴി 4 ജി സേവനം: ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
X

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ബിഎസ്എന്‍എല്‍ വഴി 4ജി സേവനം ആരംഭിക്കാന്‍ വേണ്ട ഇടപെടല്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് നല്‍കി. 4ജി നെറ്റ് വര്‍ക്ക് കേരളത്തില്‍ നല്‍കുന്നതിനു വേണ്ടി ബിഎസ്എന്‍എല്‍ കേരള അവരുടെ മുഖ്യ കാര്യാലയത്തോട് അനുമതി ചോദിച്ചതിന്റെ ഫലമായി 700 4ജി ബേസ് ട്രാന്‍സീവര്‍ സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ പോകുന്നതായി അറിയാന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും, അവ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ആവശ്യകത നിറവേറ്റാന്‍ പര്യാപ്തമല്ല. കൊവിഡ് കാലത്ത് വേഗതയുള്ള ഡാറ്റാ ട്രാന്‍സ്മിഷന്‍ സാധ്യമാവാത്തതിനാല്‍ വലിയ ബുദ്ധിമുട്ട് ജനങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. നോളജ് എക്കണോമി എന്ന നിലയില്‍ കേരളത്തിന്റെ വളര്‍ച്ചയ്ക്കും ഈ മാറ്റം വളരെ അനിവാര്യമായിരിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് പ്രതിസന്ധി പരിഹരിക്കേണ്ടത് അടിയന്തര ആവശ്യമായി പരിഗണിക്കണമെന്ന് കത്തില്‍ അഭ്യര്‍ത്ഥിച്ചു.

4G service through BSNL: CM's letter to PM

Next Story

RELATED STORIES

Share it