Apps & Gadgets

അയച്ച സന്ദേശം മായ്ക്കാന്‍ വാട്ട്‌സാപ്പില്‍ പുതിയ സംവിധാനം വരുന്നു

അയയ്ക്കുന്ന മെസേജ് നിശ്ചിത സമയത്തിനുശേഷം താനേ മായുന്ന 'ഡിസപ്പിയറിങ് മെസേജ്' ആണു പുതിയ സംവിധാനങ്ങളിലൊന്ന്. 5 മിനിറ്റ്, ഒരു മണിക്കൂര്‍ എന്നിങ്ങനെ 2 സമയപരിധിയാണു തിരഞ്ഞെടുക്കാനുണ്ടാവുക.

അയച്ച സന്ദേശം മായ്ക്കാന്‍ വാട്ട്‌സാപ്പില്‍ പുതിയ സംവിധാനം വരുന്നു
X

ന്യൂയോര്‍ക്ക്: അയച്ച സന്ദേശങ്ങള്‍ നിശ്ചിത സമയത്തിനകം മാഞ്ഞുപോവുന്ന സംവിധാനം ടെലഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് പരിചയമുണ്ടാവും. ഇത് ഉള്‍പ്പെടുത്തി 'കൈവിട്ടുപോയ' സന്ദേശങ്ങള്‍ മായ്ച്ചുകളയാനുള്ള സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനൊരുങ്ങുകയാണ് വാട്ട്‌സാപ്പ്. നിലവിലുള്ള 'ഡിലീറ്റ് ഫോര്‍ എവരി വണ്‍' എന്ന ഓപ്ഷനിലാണു മാറ്റം. അയയ്ക്കുന്ന മെസേജ് നിശ്ചിത സമയത്തിനുശേഷം താനേ മായുന്ന 'ഡിസപ്പിയറിങ് മെസേജ്' ആണു പുതിയ സംവിധാനങ്ങളിലൊന്ന്. 5 മിനിറ്റ്, ഒരു മണിക്കൂര്‍ എന്നിങ്ങനെ 2 സമയപരിധിയാണു തിരഞ്ഞെടുക്കാനുണ്ടാവുക.

നിലവില്‍ വാട്‌സാപ്പില്‍ 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' ഓപ്ഷനില്‍ മായ്ച്ചാല്‍ മെസേജ് കിട്ടിയവരുടെ ഫോണില്‍ നമ്മള്‍ അതു ഡീലീറ്റ് ചെയ്തു എന്ന അറിയിപ്പു കിട്ടാറുണ്ട്. ഈ അറിയിപ്പും പുതിയ അപ്‌ഡേറ്റില്‍ ഇല്ലാതായേക്കും. പുതിയ ഓപ്ഷനുകള്‍ വൈകാതെ പ്രാബല്യത്തിലാകുമെന്നാണു വിവരം.

Next Story

RELATED STORIES

Share it