Apps & Gadgets

വൈഫൈയില്‍ നിന്ന് മൊബൈല്‍ ചാര്‍ജ് ചെയ്യാം; ബാറ്ററി ഇല്ലാതെ

നിങ്ങളുടെ ഫോണ്‍ വൈഫൈയുമായി കണക്ട് ചെയ്യുമ്പോള്‍ തനിയേ ചാര്‍ജാവുന്ന സാങ്കേതിക വിദ്യ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. അമേരിക്കയിലെ മാസച്ചുസിറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് കണ്ടുപിടിത്തത്തിന് പിന്നില്‍.

വൈഫൈയില്‍ നിന്ന് മൊബൈല്‍ ചാര്‍ജ് ചെയ്യാം; ബാറ്ററി ഇല്ലാതെ
X

സ്മാര്‍ട്ട് ഫോണുകളില്‍ പുതിയ പുതിയ ഒപ്ഷനുകളും ആപ്പുകളും വരുമ്പോള്‍ ഉപയോക്താക്കളെ അലട്ടുന്ന പ്രധാന പ്രശ്‌നം ബാറ്ററി ചാര്‍ജ് കാലിയാവുന്നതാണ്. യാത്രകളിലും മറ്റും ഇത് സൃഷ്ടിക്കുന്ന ടെന്‍ഷന്‍ ചെറുതല്ല. പുതു തലമുറ മൊബൈല്‍ ഫോണുകളില്‍ ഏറ്റവും കൂടുതല്‍ ചാര്‍ജ് തിന്നുന്നത് വൈഫൈയാണ്. എന്നാല്‍, വൈഫൈ ഉപയോഗിക്കുമ്പോള്‍ മൊബൈല്‍ തനിയേ ചാര്‍ജ് ആവുമെങ്കില്‍ സംഭവം കിടുവായിരിക്കില്ലേ?

അതാണ് ഇനി വരാന്‍ പോവുന്ന ടെക്‌നോളജി. നിങ്ങളുടെ ഫോണ്‍ വൈഫൈയുമായി കണക്ട് ചെയ്യുമ്പോള്‍ തനിയേ ചാര്‍ജാവുന്ന സാങ്കേതിക വിദ്യ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. അമേരിക്കയിലെ മാസച്ചുസിറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് കണ്ടുപിടിത്തത്തിന് പിന്നില്‍. ഇത് വ്യാവസായികാടിസ്ഥാനത്തില്‍ ഉപയോഗിക്കാനായാല്‍ പിന്നീട് മൊബൈല്‍ ഫോണുകളില്‍ ബാറ്ററിയേ വേണ്ടിവരില്ല.

അര്‍ധചാലക വസ്തുവില്‍ നിന്ന് വികസിപ്പിച്ചെടുത്ത റേഡിയോ ആന്റിനയാണ് വിപ്ലവകരമായ ഈ മാറ്റം സാധ്യമാക്കുന്നത്. റെക്ടിന എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇത് വൈഫൈ സിഗ്നലുകള്‍ പിടിച്ചെടുത്ത് ഡിസി വോള്‍ട്ടേജ് ആക്കി മാറ്റുന്നു. മൊബൈലുകളില്‍ മാത്രമല്ല ലാപ്‌ടോപ്പ്, ഐപ്പോഡ് തുടങ്ങിയ ഗാഡ്ജറ്റുകളിലും ഇത് ഉപയോഗിക്കാനാവും. വൈദ്യുത വിതരണത്തിന് അടിസ്ഥാന സൗകര്യമില്ലാത്ത മേഖലകളില്‍ പുതിയ കണ്ടുപിടിത്തം വലിയ സഹായം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Next Story

RELATED STORIES

Share it