Apps & Gadgets

ടിക്ടോക്കിനു ബദലായി ഇന്‍സ്റ്റഗ്രാം 'റീല്‍സ്' എത്തുന്നു; പ്രകാശനം ഇന്നുമുതല്‍

ടിക്‌ടോക്ക് നിരോധനം നിലവില്‍ വന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് ഇന്‍സ്റ്റഗ്രാം പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.

ടിക്ടോക്കിനു ബദലായി ഇന്‍സ്റ്റഗ്രാം റീല്‍സ് എത്തുന്നു; പ്രകാശനം ഇന്നുമുതല്‍
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ചൈനീസ് ആപ്ലിക്കേഷനായ ടിക്ടോക്ക് നിരോധിച്ചതിനു പിന്നാലെ 'റീല്‍സ്' എന്ന വീഡിയോ ഷെയറിങ് ഫീച്ചര്‍ അവതരിപ്പിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇന്ന് വൈകിട്ട് ഏഴര മുതല്‍ ഫീച്ചര്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്നാണ് റിപോര്‍ട്ടുകള്‍. ടിക്‌ടോക്ക് നിരോധനം നിലവില്‍ വന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് ഇന്‍സ്റ്റഗ്രാം പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.

2019നവംബറില്‍ പുറത്തിറക്കിയ ഇന്‍സ്റ്റാഗ്രാമിന്റെ വീഡിയോ-മ്യൂസിക് റീമിക്‌സ് ഫീച്ചറായ റീല്‍സിന് ടിക് ടോക്കിന്റെ ജനകീയത നേടിയെടുക്കാന്‍ സാധിച്ചിരുന്നില്ല. ടിക് ടോക്കിലുള്ള ഫീച്ചറുകളുടെ അഭാവമായിരുന്നു ഇതിന്റെ പ്രധാന കാരണം. എന്നാലിപ്പോള്‍ അപ്‌ഡേറ്റ് ചെയ്ത റീല്‍സ് ഫീച്ചര്‍ ആണ് ഇന്‍സ്റ്റഗ്രാം ഇന്ത്യയില്‍ അവതരിപ്പിക്കുക. ബ്രസീല്‍ , ഫ്രാന്‍സ്, ജെര്‍മനി എന്നീ രാജ്യങ്ങള്‍ക്ക് ശേഷം റീല്‍സ് അവതരിപ്പിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്‍സ്റ്റഗ്രാം ആപ്പില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു ഫീച്ചറാണ് റീല്‍സ്. 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് റീല്‍സില്‍ തയ്യാറാക്കാനാവുക. ഇന്‍സ്റ്റഗ്രാമിലെ ക്യാമറ ഓപ്ഷന്‍ തുറന്നാല്‍ റീല്‍സ് ഇവിടെനിന്ന് തിരഞ്ഞെടുക്കാനാകും.


Next Story

RELATED STORIES

Share it