Top

You Searched For "Heavy rain "

കേരള തീരത്ത് ന്യൂനമര്‍ദം; സംസ്ഥാനത്ത് പരക്കെ മഴ

1 Jun 2020 4:26 AM GMT
കേരളത്തില്‍ കാലവര്‍ഷം എത്തിയതായുള്ള ഔദ്യോഗിക പ്രഖ്യാപനവും ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വാര്‍ത്തസമ്മേളനം വിളിച്ചിട്ടുണ്ട്.

കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ വ്യാപകനാശനഷ്ടം (വീഡിയോ)

29 May 2020 2:42 PM GMT
പാലോട്, വിതുര, മലയടി ഭാഗങ്ങളിലാണ് വെള്ളം കയറിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്തമഴ തുടരുകയാണ്.

ജലനിരപ്പ് ഉയര്‍ന്നു; അരുവിക്കര ഡാമിന്റെ മൂന്നും നാലും ഷട്ടറുകള്‍ തുറന്നു

29 May 2020 11:42 AM GMT
കരമനയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

22 May 2020 10:00 AM GMT
26 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്.

കഴക്കൂട്ടം സൈനിക സ്കൂളിൻ്റെ ഒരുഭാഗം മഴയിൽ തകർന്നു

19 May 2020 7:00 AM GMT
കൊവിഡ് ലോക്ക് ഡൗൺ സമയമായതിനാൽ കുട്ടികൾ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.

സംസ്ഥാനത്ത് പരക്കെ മഴ; ഒമ്പത് ജില്ലകളിൽ മഞ്ഞ അലർട്ട്

19 May 2020 6:00 AM GMT
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'അംപൻ' ചുഴലിക്കാറ്റ് മണിക്കൂറിൽ 14 കിലോമീറ്റർ വേഗതയിൽ വടക്ക്-കിഴക്ക് ദിശയിലായി കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്.

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത; 13 ജില്ലകളിൽ മഞ്ഞ അലേർട്ട്

18 May 2020 10:00 AM GMT
ശക്തമായ മഴയും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന ശക്തമായ കാറ്റും (മണിക്കൂറിൽ 30 മുതൽ 40 കിമീ വരെ വേഗതയിൽ) ഇടിമിന്നലും മെയ് 22 വരെ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരും; ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

3 May 2020 8:33 AM GMT
ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട്

1 May 2020 10:20 AM GMT
ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ മഴ ലഭിക്കുന്ന ശക്തമായ മഴ ഉണ്ടാകാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.

കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

30 April 2020 9:40 AM GMT
ഇടുക്കിയിലും പത്തനംതിട്ടയിലും അടുത്ത 3 മണിക്കൂറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.

അബ് ഹയില്‍ ശക്തമായ മഴ; ഒരു മരണം

20 April 2020 2:10 PM GMT
അബ് ഹ: സൗദി അറേബ്യയിലെ അബ് ഹയില്‍ ശക്തമായ മഴയില്‍ ഒരാള്‍ മരിച്ചു. മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. വാഹനം മറിഞ്ഞാണ് ഒരാള്‍ മരണപ്പെട്ട...

ഡല്‍ഹിയുടെ വിവിധഭാഗങ്ങളില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും; ഗതാഗതം സ്തംഭിച്ചു

14 March 2020 1:35 PM GMT
ഉച്ചയ്ക്കു ശേഷമുണ്ടായ കനത്ത മഴയിലും ആലിപ്പഴ വീഴ്ചയിലും നഗരത്തിലെ പ്രധാനനിരത്തുകളിലെ ഗതാഗതം താറുമാറായി.

നാളെയും മറ്റന്നാളും കനത്ത മഴ; അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്

29 Nov 2019 6:46 AM GMT
കേരളത്തില്‍ തുലാമഴയില്‍ 54 ശതമാനം വര്‍ധനയാണുണ്ടായത്. ഒക്ടോബര്‍ ഒന്നുമുതലുള്ള കണക്കുകളനുസരിച്ച് കാസര്‍കോട്ടും കോഴിക്കോട്ടുമാണ് ഏറ്റവും കൂടുതല്‍ മഴ കിട്ടിയത്.

സംസ്ഥാനത്ത് 30 മുതല്‍ കനത്ത മഴയ്ക്ക് സാധ്യത

28 Nov 2019 7:15 AM GMT
തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസം മഴ ശക്തി പ്രാപിക്കും

20 Nov 2019 6:47 AM GMT
ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ മഴ ശക്തമാക്കുന്നത്.

സൗദിയില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യത; ജാഗ്രത നിര്‍ദ്ദേശം

11 Nov 2019 6:44 PM GMT
ജിസാന്‍, അസീര്‍, അല്‍ബാഹ, മക്ക, മദീന, തബൂക്ക്, അല്‍ ജൗഫ്, റിയാദ് തുടങ്ങിയ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

കേരളത്തിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

31 Oct 2019 8:54 AM GMT
'മഹ' ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നുപോകുന്നതിനാൽ കേരള തീരത്ത് മൽസ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. മത്സ്യത്തൊഴിലാളികളെ പൂർണ്ണമായും തിരിച്ചു വിളിച്ചതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

കനത്തമഴ: ആരോഗ്യ വകുപ്പിന് ജാഗ്രതാ നിര്‍ദേശം നല്‍കി

31 Oct 2019 5:58 AM GMT
ആശുപത്രികളില്‍ മതിയായ സൗകര്യമൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.

നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ചു; നെ​യ്യാ​ർ ഡാ​മി​ന്റെ ഷ​ട്ട​റു​ക​ൾ വീ​ണ്ടും ഉ​യ​ർ​ത്തി

31 Oct 2019 5:00 AM GMT
അ​റ​ബി​ക്ക​ട​ലി​ൽ ല​ക്ഷ​ദ്വീ​പ് മേ​ഖ​ല​യി​ൽ രൂ​പം കൊ​ണ്ട ‘മ​ഹാ’ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ​രും​മ​ണി​ക്കൂ​റു​ക​ളി​ൽ ശ​ക്ത​മാ​യ​തോ അ​തി​ശ​ക്ത​മാ​യ​തോ ആ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വ​കു​പ്പ് അ​റി​യി​ച്ചു.

മഴ കനക്കുന്നു; 'മഹാ' ചുഴലിക്കാറ്റ് ഉച്ചയ്ക്ക് മുമ്പ് ശക്തിപ്രാപിക്കും

31 Oct 2019 1:15 AM GMT
'മഹാ' എന്ന് പേരുള്ള ചുഴലിക്കാറ്റ് ഉച്ചയ്ക്കു മുമ്പ് ശക്തിപ്രാപിക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു ഇതോടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 90 കിലോമീറ്റര്‍ മുതല്‍ 140 കിലോമീറ്റര്‍വരെയാവും.

കാസര്‍കോട് കനത്ത മഴയിലും കാറ്റിലും വ്യാപക നഷ്ടം. ഉപജില്ലാ കലോത്സവ വേദിയും പന്തലും തകര്‍ന്നുവീണു (വീഡിയോ)

25 Oct 2019 10:02 AM GMT
അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഉപജില്ലാ കലോത്സവം നടക്കുന്ന കൊളത്തൂര്‍ ഗവ. ഹൈസ്‌ക്കൂളിലെ സംസ്‌കൃതോത്സവ വേദിയാണ് മത്സരം നടന്നുകൊണ്ടിരിക്കെ തകര്‍ന്നു വീണത്.

'ക്യാർ' ചുഴലിക്കാറ്റ്: കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

25 Oct 2019 9:55 AM GMT
'ക്യാർ' ചുഴലിക്കാറ്റ് മധ്യ കിഴക്കൻ അറബിക്കടലിൽ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ ഏഴു കിലോമീറ്റർ വേഗതയിൽ കഴിഞ്ഞ ആറു മണിക്കൂറായി സഞ്ചരിക്കുകയാണ്. ചുഴലിക്കാറ്റിലെ കാറ്റിന്റെ പരമാവധി വേഗതയിപ്പോൾ മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെയാണ്.

കനത്ത മഴ; കാസര്‍കോഡ് ജില്ലയില്‍ ഇന്ന് വിദ്യാലയങ്ങള്‍ക്ക് അവധി

25 Oct 2019 2:40 AM GMT
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോഡ് ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോക്ടര്‍ ഡി സജിത് ബാബു അറിയിച്ചു.

കനത്ത മഴ; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

24 Oct 2019 4:04 AM GMT
ബംഗാള്‍ ഉള്‍ക്കടലിലേയും അറബിക്കടലിലേയും ന്യൂനമര്‍ദ്ദങ്ങളാണ് ശക്തമായ മഴയ്ക്ക് കാരണം. അറബിക്കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ നാളെ വരെ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

കൊച്ചിയില്‍ വീണ്ടും മഴ കനത്തു; നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട്

23 Oct 2019 7:22 PM GMT
മേനക ജങ്ഷനില്‍ ഓപ്പറേഷന്‍ ബ്രേക് ത്രൂവിന്റെ ഭാഗമായുള്ള പ്രവര്‍ത്തനം നടന്നിരുന്നില്ല. നഗരത്തിന്റെ മറ്റിടങ്ങളിലാണ് ഓപ്പറേഷന്‍ ബ്രേക് ത്രൂവിലൂടെ വെള്ളക്കെട്ട് പരിഹരിച്ചത്.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തര നടപടി

21 Oct 2019 3:07 PM GMT
ആദ്യത്തെ ഓപ്പറേഷന്‍ കലൂര്‍ സബ് സ്‌റ്റേഷനില്‍ രാത്രി പത്തു മണിക്ക് ആരംഭിക്കും. ഫയര്‍ ഫോഴ്‌സ്, പോലിസ്, ഇറിഗേഷന്‍, റവന്യൂ വകുപ്പുകള്‍ ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷന് കലക്ടര്‍ നേരിട്ട് നേതൃത്വം നല്‍കും.

മഴ കനക്കുന്നു: 7 ജില്ലകളിൽ റെഡ് അലെർട്ട്

21 Oct 2019 11:18 AM GMT
-ശക്തമായ മഴയും ഇടിയും മിന്നലുമുണ്ടാവാം. -മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതിയിൽ കാറ്റുണ്ടാവും. -7ജില്ലകളിൽ അതീവജാഗ്രതാ നിർദേശം.

മഴ കനക്കുന്നു; തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

20 Oct 2019 5:13 PM GMT
തിരുവനന്തപുരം: മഴയെ കനത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്്ടര്‍ അവധി പ്രഖ്യ...

തുലാവര്‍ഷം ശക്തമായി; തിരുവനന്തപുരത്തെ അമ്പൂരിയില്‍ ഉരുള്‍പൊട്ടല്‍

19 Oct 2019 5:44 AM GMT
തിരുവനന്തപുരം, പൊന്മുടി, കല്ലാര്‍ മേഖലകളില്‍ ഇന്നലെ ആറ് മണിക്കൂര്‍ തുടര്‍ച്ചയായി കനത്ത മഴ പെയ്തു. മലവെള്ളപ്പാച്ചിലില്‍ പൊന്നന്‍ചുണ്ട്, മണലി പാലങ്ങള്‍ മുങ്ങി. കല്ലാര്‍, വാമനപുരം നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. കിള്ളിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

വാളയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി; പാലത്തില്‍ വെള്ളം കയറി

18 Oct 2019 5:19 AM GMT
കനത്ത മഴയെ തുടര്‍ന്ന് വാളയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. 45 സെന്റീ മീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.

തുലാവര്‍ഷം ശക്തമാവുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

18 Oct 2019 3:24 AM GMT
ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 10 വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്.

കനത്ത മഴ: പൊന്‍മുടിയില്‍ യാത്രാനിരോധനം; പത്തനംതിട്ടയില്‍ വെള്ളിയാഴ്ച ക്ലാസുകള്‍ ഉച്ചവരെ

17 Oct 2019 5:41 PM GMT
പൊന്‍മുടി, കല്ലാര്‍ അഗസ്ത്യാര്‍ മേഖലകളില്‍ വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ ശക്തമായ മഴ പെയ്തിരുന്നു. തുടര്‍ച്ചയായി ആറുമണിക്കൂറോളം പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മലവെള്ളപ്പാച്ചിലില്‍ പൊന്നാന്‍ചുണ്ട് പാലവും മണലിപ്പാലവും മുങ്ങി.

കനത്ത മഴ; കോട്ടനടയില്‍ 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

17 Oct 2019 5:01 PM GMT
ബാലുശ്ശേരിയില്‍ ചെറിയ രീതിയില്‍ ഉരുള്‍പ്പൊട്ടലുണ്ടായതായും റിപോര്‍ട്ടുകളുണ്ട്.

തുലാവര്‍ഷം കനത്തു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

17 Oct 2019 3:31 PM GMT
ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വടക്കല്‍ ജില്ലകളില്‍ മുഴുവന്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ ലഭിച്ചു.

സംസ്ഥാനത്ത് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ഒമ്പത് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

8 Oct 2019 6:43 AM GMT
വ്യാഴാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി എന്നി ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് കനത്ത മഴ തുടരും; നാളെയും മറ്റന്നാളും യെല്ലോ അലർട്ട്

4 Oct 2019 5:16 AM GMT
മഴയോടനുബന്ധിച്ച്‌ ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകീട്ട് 10 മണിവരെയുളള സമയത്ത് ശക്തമായ ഇടിമിന്നലിനുളള സാധ്യതയുണ്ട്. ഇത്തരം ഇടിമിന്നലുകള്‍ അപകടകാരികള്‍ ആയതുകൊണ്ട് ജാഗ്രത പാലിക്കണം.
Share it