Latest News

പാകിസ്താനിലെ മിന്നൽ പ്രളയം; മരിച്ചവരുടെ എണ്ണം 243ആയി

പാകിസ്താനിലെ മിന്നൽ പ്രളയം; മരിച്ചവരുടെ എണ്ണം 243ആയി
X

ഇസ്‌ലാമാബാദ്: പാകിസ്താനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 243 മരണം. നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് റിപോർട്ടുകൾ. ഇനിയും ആളുകളെ കണ്ടെത്താനുണ്ട്. നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.‍

മന്‍സെഹ്ര ജില്ലയില്‍ ഗ്രാമങ്ങളില്‍ കുടുങ്ങിക്കിടന്ന 2000ത്തോളം വിനോദസഞ്ചാരികളെയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി രക്ഷപ്പെടുത്തിയത്. സിറാന്‍ വാലിയിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര് .

ഒറ്റപ്പെട്ട പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പാകിസ്താനിലെ ബുനര്‍ ജില്ലയിൽ പ്രളയം വലിയ ദുരന്തം വിതച്ചു. പ്രളയത്തില്‍ ബുനറില്‍ മാത്രം 157 പേര്‍ മരിച്ചതായാണ് കണക്കുകൾ.

Next Story

RELATED STORIES

Share it