Latest News

ഹിമാചലിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 75ആയി; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു

ഹിമാചലിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 75ആയി; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു
X

മാണ്ഡി: ഹിമാചൽ പ്രദേശിലെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 75 ആയി. മാണ്ഡി ജില്ലയിൽ വെള്ളപ്പൊക്കത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. കാലവർഷം ശക്തമാകും എന്നും വരും മാസങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇത് ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിന് കൂടുതൽ വെല്ലുവിളി ഉണ്ടാക്കുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.




ഹിമാചൽ പ്രദേശിലെ ദുരന്തബാധിത പ്രദേശങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾ നടത്താനും, ആവശ്യമുള്ള എല്ലാവർക്കും ദുരിതാശ്വാസം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു മാണ്ഡി ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി.

Next Story

RELATED STORIES

Share it