Latest News

സംസ്ഥാനത്ത് കനത്ത മഴ, നാശനഷ്ടം

സംസ്ഥാനത്ത് കനത്ത മഴ, നാശനഷ്ടം
X

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയിൽ കനത്ത നാശനഷ്ടം. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുന്നത് പലയിടത്തും ഭീഷണിയാവുകയാണ്.ഇടുക്കി ചെമ്മണ്ണാർ ഗ്യാപ് റോഡിൽ മരം വീണ് ഗതാഗത തടസമുണ്ടായി. മരം വെട്ടിമാറ്റിയാണ് പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചത്.

എറണാകുളം മൂവാറ്റുപുഴ വടക്കേകടവിൽ ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി. ഇടുക്കി നേര്യമംഗലത്തും അടിമാലിയും മരംവീണ് ഗതാഗതം തടസപ്പെട്ടു. കോട്ടയം പനമ്പാലത്ത് വീടിന്‍റെ മതിൽ ഇടിഞ്ഞു വീണു. കനത്ത മഴയിൽ ഇടുക്കി കുമളി ടൗണിൽ വെള്ളക്കെട്ട് ഉണ്ടായി. വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി.

വിലങ്ങാട് 58 പേരെ ദുരിതാശ്വസ കാംപിലേക്ക് മാറ്റി പാർപ്പിച്ചു. കഴിഞ്ഞ ദിവസം മണ്ണിടിച്ചൽ ഉണ്ടായതിനെ തുടർന്ന് പന്നിയേരി ഉന്നതിയിൽ നിന്ന് ആളുകൾ സുരക്ഷിത ഇടങ്ങളിലേക്ക് താമസം മാറി.

കാസർകോട് മുതൽ മലപ്പുറം വരെ അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. ബാക്കി ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it