പാലക്കാട്ട് കുത്തേറ്റ് ചികില്‍സയിലായിരുന്ന യുവമോര്‍ച്ച നേതാവ് മരിച്ചു

പാലക്കാട്: കുത്തേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച നേതാവ് മരിച്ചു. യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍ കുമാറാണ് മരിച്ചത്. നെന്‍മാറയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മാര്‍ച്ച് രണ്ടിനായിരുന്നു പഴമ്പാലക്കോട് അമ്പലത്തിനു സമീപമുണ്ടായ അടിപിടിയില്‍ അരുണ്‍ കുമാറിന് കുത്തേറ്റത്. എട്ട് ദിവസത്തോളം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്.
അരുണ്‍കുമാറിനെ കുത്തിയത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചിരുന്നു. സംഭവത്തില്‍ കൃഷ്ണദാസ്, മണികണ്ഠന്‍ എന്നിവരെ ആലത്തൂര്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. നാലുപേര്‍ ഇന്നലെ കീഴടങ്ങിയതായും സൂചനയുണ്ട്. ഇക്കാര്യം പോലിസ് സ്ഥിരീകരിക്കുന്നില്ല. അരുണ്‍കുമാറിന്റെ മരണത്തില്‍ അനുശോചിച്ച് ശനിയാഴ്ച രാവിലെ മുതല്‍ വൈകീട്ട് ആറ് വരെ ആലത്തൂര്‍ റവന്യൂ താലൂക്കിലും പെരിങ്ങോട്ടുക്കുറിശ്ശി, കോട്ടായി പഞ്ചായത്തുകളിലും ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
RELATED STORIES
ഇന്ത്യ@ 75: തനിമ പ്രശ്നോത്തരി മത്സരം ആഗസ്റ്റ് 21നു ആരംഭിക്കും
14 Aug 2022 8:49 AM GMTആലുവയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു: ഒരാള്‍ക്ക് ഗുരുതര...
14 Aug 2022 8:28 AM GMTഇറാനുവേണ്ടി ചാരവൃത്തി: വീട്ടുതടങ്കലിലുള്ള ഇസ്രായേല്‍ യുവതി...
14 Aug 2022 8:22 AM GMTകാന്‍ബെറ വിമാനത്താവളത്തില്‍ വെടിവയ്പ്പ്; തോക്കുമായി ഒരാള്‍ അറസ്റ്റില്‍
14 Aug 2022 7:43 AM GMTയമുന നദി കരകവിഞ്ഞു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍, 7000 പേരെ...
14 Aug 2022 7:37 AM GMTവിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമുള്ള ചെലവുകള്‍ ക്ഷേമപദ്ധതിയുടെ ഭാഗം;...
14 Aug 2022 7:32 AM GMT