Sub Lead

യുവാവിന് വെട്ടേറ്റു; രണ്ട് പേര്‍ പിടിയില്‍

പോത്തമ്പാടം തെക്കേക്കാട് വിനേഷി(40) നാണ് വെട്ടേറ്റത്.

യുവാവിന് വെട്ടേറ്റു; രണ്ട് പേര്‍ പിടിയില്‍
X

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് യുവാവിന് വെട്ടേറ്റു. പോത്തമ്പാടം തെക്കേക്കാട് വിനേഷി(40) നാണ് വെട്ടേറ്റത്. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. കൊടുങ്ങല്ലൂര്‍ സ്വദേശി ശരവണന്‍, പോത്തമ്പാടം സ്വദേശി പ്രദീപ് എന്നിവരാണ് കൊല്ലങ്കോട് പോലിസിന്റെ പിടിയിലായത്.

ഞായര്‍ രാത്രി എട്ടരയോടെയായിരുന്നു സംഭവം. മുതുകിലും കഴുത്തിനും പുറകിലും ആഴത്തില്‍ മുറിവേറ്റ വിനേഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബവഴക്കാണ് ആക്രമണത്തിന് പുറകിലെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it