Sub Lead

യുവാവിനെ കഴുത്ത് ഞെരിച്ചു കൊല്ലാന്‍ ശ്രമം; പഞ്ചായത്തംഗത്തിന് എതിരെ കേസ്

യുവാവിനെ കഴുത്ത് ഞെരിച്ചു കൊല്ലാന്‍ ശ്രമം; പഞ്ചായത്തംഗത്തിന് എതിരെ കേസ്
X

മണ്ണാര്‍ക്കാട്: യുവാവിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ച പഞ്ചായത്തംഗത്തിന് എതിരെ കേസ്. വ്യാപാരി വ്യവസായി ഏകോപന സമിതി ജീവനക്കാരന്‍ ഭീമനാട് ഓട്ടുകവളത്തില്‍ ഹരിദാസനെയാണ് ആക്രമിച്ചത്. കാഞ്ഞിരപ്പുഴ പഞ്ചായത്തംഗം മുസ്ലിം ലീഗിലെ സതീശന് എതിരെയാണ് കേസ്. ഇന്നലെ വൈകിട്ട് ആശുപത്രിപ്പടിയിലെ വ്യാപാര സ്ഥാപനത്തിനു മുന്‍പില്‍ നിര്‍ത്തിയ ബൈക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതിന് ശേഷം റോഡരികിലെ ബാരിക്കേഡിലേക്ക് ചേര്‍ത്ത് പിടിച്ച് കഴുത്ത് ഞെരിക്കുകയുമായിരുന്നു.

Next Story

RELATED STORIES

Share it