- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സഹപാഠിയായ പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു
കുമളി സ്വദേശികളായ ഇരുവരും ദീര്‍ഘകാലമായി അടുപ്പത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

പത്തനംതിട്ട: തിരുവല്ല തിരുമൂലപുരത്ത് സഹപാഠിയായ പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത് യുവാവ് തൂങ്ങിമരിച്ചു. ഇടുക്കി കുമളി സ്വദേശിയായ അഭിജിത്ത് ഷാജി(21)യാണ് മരിച്ചത്. ജര്‍മന്‍ ഭാഷാ പഠനത്തിനായാണ് അഭിജിത്ത് തിരുവല്ലയിലെത്തിയതിയെന്ന് പോലിസ് പറയുന്നു. വാടകവീട്ടില്‍ താമസിക്കുന്ന അഭിജിത് ക്ലാസിലെ സഹപാഠിയായ 19കാരിയെ വീഡിയോ കോളില്‍ വിളിച്ചുനിര്‍ത്തിയശേഷം കഴുത്തില്‍ കുരുക്കിട്ട് തൂങ്ങുകയായിരുന്നു. വാടക വീട്ടിലെത്തി പെണ്‍കുട്ടി നോക്കിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. പെണ്‍കുട്ടി നേരിട്ട് സ്റ്റേഷനില്‍ എത്തിയാണ് പോലിസിനെ വിവരം അറിയിച്ചത്.
കുമളി സ്വദേശികളായ ഇരുവരും ദീര്‍ഘകാലമായി അടുപ്പത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സുഹൃത്തുക്കളായ ആണ്‍കുട്ടികളോട് പെണ്‍കുട്ടി ഇടപഴകുന്നത് അഭിജിത്തിന് ഇഷ്ടമല്ലായിരുന്നു. ഇതിനെ ചൊല്ലി പലതവണ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതായും സൂചനയുണ്ട്. പെണ്‍കുട്ടിയുടെ മൊഴി പോലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംശയത്തെ തുടര്‍ന്ന് അഭിജിത് തന്നെ പല തവണ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നു എന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. ഒടുവില്‍ വിവരം പെണ്‍കുട്ടി രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് പ്രണയബന്ധത്തില്‍നിന്നും പിന്മാറുന്നതായി യുവാവിനോട് പറയുകയും ചെയ്തു. ഇതാണ് ആത്മഹത്യയിലേക്കു നയിച്ചത് എന്നാണ് പോലീസ് സംശയിക്കുന്നത്. കേസില്‍ അന്വേഷണം നടക്കുകയാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















