യുവാവിനെ പോലിസ് വെടിവച്ചുകൊന്നു; എസ്‌ഐ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു
നഗരത്തിലെ വ്യാസര്‍പാടിയിലെ മാധവരം ബസ് സ്റ്റാന്‍ഡിനു സമീപം പുലര്‍ച്ചെയാണ് സംഭവം.
ചെന്നൈ: തിരച്ചിലിനിടെ അക്രമിച്ച യുവാവിനെ പോലിസ് വെടിവച്ചുകൊന്നു. അക്രമത്തില്‍ എസ്‌ഐ ഉള്‍പ്പടെ രണ്ടു പോലിസുകാര്‍ക്ക് വെട്ടേറ്റു. നഗരത്തിലെ വ്യാസര്‍പാടിയിലെ മാധവരം ബസ് സ്റ്റാന്‍ഡിനു സമീപം പുലര്‍ച്ചെയാണ് സംഭവം.
വടിവാളുവീശി ജനങ്ങളെ ഭീഷണിപെടുത്തുന്നുവെന്ന വിവരമറിഞ്ഞെത്തിയതായിരുന്നു പോലിസ്. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലിസുകാരനായ പൗണ്‍രാജിനെ ഇയാള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ച ശേഷം പുലര്‍ച്ചയോടെ കൂടുതല്‍ പോലിസുകാരെത്തി തിരച്ചില്‍ തുടര്‍ന്നു.
ഒളിച്ചിരിക്കുകയായിരുന്ന പ്രതി വള്ളറസ് കയ്യില്‍ കരുതിയ വാളുമായി എസ്‌ഐയെ ആക്രമിച്ചു. ഇതുകണ്ട മറ്റൊരു പോലിസുകാരനനാണ് സര്‍വീസ് തോക്കു ഉപയോഗിച്ചു വെടിവെച്ചത്. വെടിയേറ്റു വീണ ഇയാളെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്ഥലത്ത് വന്‍ പോലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.കൊലപാതകം, കവര്‍ച്ച ഉള്‍പ്പെടെ വ്യാസര്‍പാടി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട വെള്ളറസ് എന്നു പോലിസ് പറഞ്ഞു. വെടിവയ്പിനെതുടര്‍ന്ന് ഇയാളുടെ കൂട്ടാളികള്‍ ഓടിരക്ഷപെട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനു വ്യാസര്‍പാടി മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.
RELATED STORIES
ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം
25 Sep 2023 10:37 AM GMTമകന്റെ ബിജെപി പ്രവേശനം: എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തല്‍...
25 Sep 2023 7:01 AM GMTസൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് സ്വര്‍ണം
25 Sep 2023 5:28 AM GMTഇന്‍ഡോറില്‍ ഇന്ത്യക്ക് വമ്പന്‍ ജയം; ഏകദിന പരമ്പര സ്വന്തം
24 Sep 2023 5:34 PM GMTഎന്‍ഡിഎയുമായി സഖ്യം; കര്‍ണാടക ജെഡിഎസിലെ മുതിര്‍ന്ന മുസ്ലിം നേതാക്കള്‍ ...
24 Sep 2023 12:21 PM GMT