Sub Lead

തൃശൂരില്‍ ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റ് യുവാവ് കൊല്ലപ്പെട്ടു

തൃശൂരില്‍ ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റ് യുവാവ് കൊല്ലപ്പെട്ടു
X

തൃശൂര്‍: തൃശൂര്‍ കാറളത്ത് ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റ് യുവാവ് മരിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി വി വാസുവിന്റെ മകന്‍ പുല്ലത്തറ ചങ്കരംങ്കണ്ടത്ത് വിഷ്ണു(22) ആണ് മരിച്ചത്. വൈകീട്ട് 4.30ഓടെയാണ് സംഭവം. പ്രതികളും വിഷ്ണുവും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടായിരുന്നു. പ്രശ്‌നം സംസാരിച്ചുതീര്‍ക്കാമെന്നു പറഞ്ഞ് വിഷ്ണുവിനെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തുകയായിരുന്നു പ്രതികള്‍. പള്ളത്തിന് സമീപത്തെ ഇത്തിള്‍കുന്ന് പാടത്തേക്ക് ഇവരെ വിളിച്ചുവരുത്തിയാണ് ആക്രമിച്ചത്. കാറളം കണ്ണന്റെ നേതൃത്വത്തിലുള്ള പത്തോളം പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്നു പരിക്കേറ്റവര്‍ പോലിസിനോട് പറഞ്ഞു.




Next Story

RELATED STORIES

Share it