മുഖ്യമന്ത്രിയുടെ ഫോട്ടോ അശ്ലീലകരമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ അശ്ലീലകരമായ മറ്റൊരുചിത്രത്തില്‍ ചേര്‍ത്ത് പ്രചരിപ്പിക്കുകയായിരുന്നു. ഐടി ആക്ടും കെപി ആക്ടും പ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്.
BY APH19 Aug 2020 5:43 PM GMT
X
APH19 Aug 2020 5:43 PM GMT
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോര്‍ഫ് ചെയ്ത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. അണ്ടൂര്‍ക്കോണം മുന്‍ മണ്ഡലം പ്രസിഡന്റ് കൊയ്ത്തൂര്‍ക്കോണം നീതു ഭവനില്‍ സുജിയെയാണ് മംഗലപുരം പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ അശ്ലീലകരമായ മറ്റൊരുചിത്രത്തില്‍ ചേര്‍ത്ത് പ്രചരിപ്പിക്കുകയായിരുന്നു. ഐടി ആക്ടും കെപി ആക്ടും പ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്.
മംഗലപുരം പോലിസ് ഇന്‍സ്പെക്ടര്‍ പി ബി വിനോദ്കുമാര്‍, എസ് ഐ വി തുളസീധരന്‍ നായര്‍, ജിഎസ് ഐ മാരായ ഗോപകുമാര്‍, ഹരി, രാധാകൃഷ്ണന് എന്നിവരാണ് സുജിയെ അറസ്റ്റ് ചെയ്തത്.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT