Sub Lead

മിന്നല്‍ ഹര്‍ത്താലിനെതിരെ വീണ്ടും ഹൈക്കോടതി ; പ്രകോപനം എന്തായാലും നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് ഹൈക്കോടതി

ആര് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു എന്നതല്ല, മിന്നല്‍ ഹര്‍ത്താല്‍ നടന്നു എന്നതാണ് വിഷയമെന്ന് ഹൈക്കോടതി. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അധികാരമുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മിന്നല്‍ ഹര്‍ത്താലുകള്‍ തടഞ്ഞുകൊണ്ടുള്ള കേസില്‍ കക്ഷിയല്ലായിരുന്നു എന്നത് മതിയായ ന്യായീകരണമാണോയെന്നും കോടതി ചോദിച്ചു.

മിന്നല്‍ ഹര്‍ത്താലിനെതിരെ വീണ്ടും ഹൈക്കോടതി ; പ്രകോപനം എന്തായാലും നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് ഹൈക്കോടതി
X

കൊച്ചി:മിന്നല്‍ ഹര്‍ത്താലിനെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം.പ്രകോപനം എന്തായാലും നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.കാസര്‍കോഡ് പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടന്ന മിന്നല്‍ ഹര്‍ത്താലിനെതിരെ സ്വമേധയ എടുത്ത കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ആര് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു എന്നതല്ല, മിന്നല്‍ ഹര്‍ത്താല്‍ നടന്നു എന്നതാണ് വിഷയമെന്ന് ഹൈക്കോടതി ചൂണ്ടികാണിച്ചു.മിന്നല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസില്‍ ഡീന്‍ കുര്യാക്കോസിന്റേയും എ ഗോവിന്ദന്‍ നായരുടേയും സത്യവാങ്മൂലം ലഭിച്ചില്ലെന്നും കോടതി ചൂണ്ടികാട്ടി. എന്നാല്‍ ഇന്നലെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നുവെന്ന് അഭിഭാഷകന്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് സത്യവാങ്മൂലം എപ്പോഴാണ് സമര്‍പ്പിച്ചതെന്ന് അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

അതേസമയം ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടില്ലെന്ന് യൂഡിഎഫ്് കാസര്‍കോഡ് ജില്ലാ നേതാക്കളായ എ ഗോവിന്ദന്‍ നായരും എം സി കമറുദ്ദീനും ഹൈക്കോടതിയെ അറിയിച്ചു.പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അധികാരമുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മിന്നല്‍ ഹര്‍ത്താലുകള്‍ തടഞ്ഞുകൊണ്ടുള്ള കേസില്‍ കക്ഷിയല്ലായിരുന്നു എന്നത് മതിയായ ന്യായീകരണമാണോയെന്നും കോടതി ചോദിച്ചു. ഹര്‍ത്താല്‍ ആര്‍ക്കും ഉപകാരപ്പെടുന്നില്ല.കേരളത്തില്‍ ഹര്‍ത്താലുകളില്‍ അക്രമം പതിവായി. പൊതുതാല്‍പര്യ ഹരജികളിലെ ഉത്തരവ് എല്ലാവര്‍ക്കും ബാധകമാണെന്നും കോടതി പറഞ്ഞു.യുഡിഎഫ് കാസര്‍കോട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നില്ലെങ്കില്‍ അത് നിഷേധിക്കാന്‍ ഭാരവാഹികള്‍ക്ക് ബാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് 7 ദിവസം മുന്നേ നോട്ടീസ് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് മിന്നല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. തുടര്‍ന്നാണ് ഇതില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.



Next Story

RELATED STORIES

Share it