മരണാനന്തര ചടങ്ങിനെത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി രാമനെ പോലിസ് അറസ്റ്റ് ചെയ്തു

മരണാനന്തര ചടങ്ങിനെത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

കൊല്ലം: ബന്ധു വീട്ടിലെ മരണാനന്തര ചടങ്ങിനെത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പള്ളിമണ്‍ പുലിയില ചരുവിള വീട്ടില്‍ ആദര്‍ശ്(24) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി രാമനെ പോലിസ് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതികളായ ജ്യോതി, സുനി എന്നിവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ആദര്‍ശിന്റെ മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം മടങ്ങാനൊരുങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. മൂന്നംഗസംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലിസ് പറഞ്ഞു.RELATED STORIES

Share it
Top