Cricket

ഗ്രൂപ്പ് ബിയില്‍ അട്ടിമറി; ഓസ്ട്രേലിയ ട്വന്റി-20 ലോകകപ്പില്‍ നിന്ന് പുറത്ത്, സിംബാബ് വെ സൂപ്പര്‍ 8-ലേക്ക് യോഗ്യത നേടി

ഗ്രൂപ്പ് ബിയില്‍  അട്ടിമറി; ഓസ്ട്രേലിയ ട്വന്റി-20 ലോകകപ്പില്‍ നിന്ന് പുറത്ത്,  സിംബാബ് വെ സൂപ്പര്‍ 8-ലേക്ക് യോഗ്യത നേടി
X

പല്ലെക്കലെ : ട്വന്റി-20 ലോകകപ്പ് ടൂര്‍ണമെന്റില്‍ നിന്ന് ഓസ്‌ട്രേലിയ പുറത്ത്. മഴയെ തുടര്‍ന്ന് ശ്രീലങ്കയില്‍ പല്ലെക്കലെ സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന സിംബാബ്വെ അയര്‍ലന്‍ഡ് മല്‍സരം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചതോടെയാണ് ഓസ്‌ട്രേലിയ ലോകകപ്പില്‍നിന്നു പുറത്തായത്. ഇതോടെ സിംബാബ്വെ ഒരു പോയിന്റ് നേടി സൂപ്പര്‍ 8-ലേക്ക് യോഗ്യത നേടുന്ന ഏഴാമത്തെ ടീമായി. നേരത്തെ സിംബാബ്വെയ്ക്കെതിരെയും ഇന്നലെ ശ്രീലങ്കയ്ക്കെതിരെയും കംഗാരുപ്പട തോറ്റിരുന്നു.

ആദ്യ മല്‍സരത്തില്‍ അയര്‍ലന്‍ഡിനോട് മാത്രമാണ് അവര്‍ ജയിച്ചത്. ഒമാനെതിരായി ഒരു മല്‍സരം കൂടി ബാക്കിയുണ്ടെങ്കിലും ഇതു ജയിച്ചാലും നാലു പോയിന്റേ ആകൂ. ഗ്രൂപ്പ് ബിയിലെ ഇന്നത്തെ മല്‍സരം നടക്കാതിരുന്നതാണ് ഓസ്ട്രേലിയയ്ക്ക് ഏറ്റവും വലിയ തോല്‍വി സമ്മാനിച്ചത്. 2021 ലെ ചാംപ്യന്മാരായ ഓസ്ട്രേലിയ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് പുറത്താകുന്നത് ഇത് രണ്ടാം തവണയാണ്. 2009 ലാണ് അവര്‍ ഇതിനുമുമ്പ് പുറത്തായത്.

സൂപ്പര്‍ 8 ലെ ഗ്രൂപ്പ് 1 ലെ നാല് ടീമുകള്‍ സ്ഥിരീകരിച്ചു. ഇന്ത്യ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്വെ. രണ്ടാമത്തെ സൂപ്പര്‍ 8 ഗ്രൂപ്പില്‍ ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, പാകിസ്താന്‍ അല്ലെങ്കില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവ ഉള്‍പ്പെടും. നാളെ നമീബിയയ്‌ക്കെതിരായ മല്‍സരത്തില്‍ ജയിച്ചാല്‍ പാകിസ്താന് സൂപ്പര്‍ എട്ടില്‍ പ്രവേശിക്കാം. നിലവില്‍ നെറ്റ് റണ്‍റേറ്റില്‍ അമേരിക്ക പാകിസ്താനെക്കാള്‍ മുന്നിലാണെങ്കിലും അമേരിക്കയുടെ നാലു മല്‍സരങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഗ്രൂപ്പ് സിയില്‍ നിന്ന് സൂപ്പര്‍ 8ലെത്തിയത് മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസുമാണ്. ഗ്രൂപ്പ് ഡിയില്‍ നിന്ന് ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡുമാണ് സൂപ്പര്‍ എട്ടിലെത്തിയത്.




Next Story

RELATED STORIES

Share it