Sub Lead

പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ട്രെയിനിന് മുന്നിലേക്ക് എടുത്തുചാടി യുവാവ്; ഞെട്ടിക്കുന്ന വീഡിയോ

പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ട്രെയിനിന് മുന്നിലേക്ക് എടുത്തുചാടി യുവാവ്; ഞെട്ടിക്കുന്ന വീഡിയോ
X

ഭോപ്പാല്‍: ആത്മഹത്യ ചെയ്യാന്‍ ട്രെയിനിന് മുന്നിലേക്ക് ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി യുവാവ്. പെണ്‍കുട്ടിയുമായി ട്രെയിനിന് താഴെ കിടന്നാണ് മെഹബൂബ് എന്ന യുവാവ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

ഭോപ്പാലിലാണ് സംഭവം. ആത്മഹത്യ ചെയ്യാനായി പെണ്‍കുട്ടി ട്രെയിനിന് മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു. ട്രെയിന്‍ എത്തുന്നതിന് തൊട്ടുമുന്‍പാണ് പെണ്‍കുട്ടി ചാടിയത്. ഇതോടെ അത് വഴി പോകുകയായിരുന്നു യുവാവ് ട്രാക്കിലേക്ക് ചാടി. പെണ്‍കുട്ടിയെ പിടിച്ചുമാറ്റാനുള്ള സമയമില്ലാത്തതിനാല്‍ ട്രാക്കില്‍ കിടക്കുകയായിരുന്നു. ട്രെയിന്‍ കടന്നു പോകുന്നത് വരെ പെണ്‍കുട്ടിയെ പിടിച്ച് ട്രാക്കില്‍ തന്നെ കിടക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.




Next Story

RELATED STORIES

Share it