Sub Lead

യുവതിയെ തീകൊളുത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം

നന്ദു യുവതിയുടെയും തന്റെയും മേല്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു

യുവതിയെ തീകൊളുത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം
X

കോഴിക്കോട്: തിക്കോടി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ യുവതിയെ തീകൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിക്കോടി പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി കൃഷ്ണപ്രിയക്കും നന്ദുവിനുമാണ് പൊള്ളലേറ്റത്. പ്രദേശവാസിയായ നന്ദു യുവതിയുടെയും തന്റെയും മേല്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.


ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ച ഇരുവരുടെയും നില ഗുരുതരമാണ്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. കൃഷ്ണപ്രിയ തിക്കോടി പഞ്ചായത്ത് ഓഫിസില്‍ തത്കാലിക ജീവനക്കാരിയാണ് ഓഫിസിലേക്ക് നടന്ന് വരികയായിരുന്ന ഇവരെ സംസാരിക്കാനെന്ന് പറഞ്ഞ് അരികില്‍ വിളിച്ചു വരുത്തിയാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്.

Next Story

RELATED STORIES

Share it