Sub Lead

സ്ത്രീവിരുദ്ധ പരാമര്‍ശം; ടോക്കിയോ ഒളിംപിക്‌സ് സമിതി അധ്യക്ഷന്‍ രാജിവച്ചു

സ്ത്രീവിരുദ്ധ പരാമര്‍ശം; ടോക്കിയോ ഒളിംപിക്‌സ് സമിതി അധ്യക്ഷന്‍ രാജിവച്ചു
X
ടോക്കിയോ: സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് ടോക്കിയോ ഒളിംപിക്‌സ് സമിതി അധ്യക്ഷന്‍ യോഷിരോ മോരി രാജിവച്ചു. സ്ത്രീകളുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കാറില്ല എന്ന മോരിയുടെ വാക്കുകള്‍ വലിയ വിവാദമായിരുന്നു. എന്നാല്‍ ഒളിംപിക്‌സിന് മാസങ്ങള്‍ മാത്രം ശേഷിക്കേ പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ട സമ്മര്‍ദത്തിലാണ് ടോക്കിയോ ഒളിംപിക്‌സ് സംഘാടകര്‍.

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി കൂടിയായ യോഷിരോ മോരി ഈ മാസമാദ്യം ഒളിംപിക് കമ്മിറ്റി ബോര്‍ഡ് യോഗത്തിലാണ് സ്ത്രീകളെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയത്. വനിതകള്‍ അനാവശ്യമായി സംസാരിക്കുന്നുവെന്നായിരുന്നു 83കാരനായ മോരിയുടെ വാക്കുകള്‍. പരാമര്‍ശത്തിനെതിരെ ലോകവ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ അദേഹം പ്രസ്താവന പിന്‍വലിച്ചു. എന്നാല്‍ വിവാദത്തില്‍ സംഘാടക സമിതി അതൃപ്തി തുടര്‍ന്നതോടെ രാജി അറിയിക്കുകയായിരുന്നു.

ഒളിംപിക്‌സിന് മാസങ്ങള്‍ മാത്രം ശേഷിക്കേ തലവന്‍ രാജിവച്ചത് സംഘാടനത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയുണ്ട്. മോരിക്ക് പകരം ജപ്പാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ഒളിംപിക് വില്ലേജിന്റെ മേയറുമായിരുന്ന സാബുറോ ക്വാബുച്ചിയടക്കമുള്ളവരുടെ പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം നടത്തേണ്ടിയിരുന്ന ഒളിംപിക്‌സ് കൊവിഡ് 19 മഹാമാരി കാരണം ഈ വര്‍ഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു.




Next Story

RELATED STORIES

Share it