Sub Lead

യുഎസിലെ ഖുര്‍ആന്‍ വിരുദ്ധ പ്രസ്താവനയില്‍ പ്രതിഷേധിച്ച് യെമന്‍

യുഎസിലെ ഖുര്‍ആന്‍ വിരുദ്ധ പ്രസ്താവനയില്‍ പ്രതിഷേധിച്ച് യെമന്‍
X

സന്‍ആ: യുഎസ് സെനറ്റ് സ്ഥാനാര്‍ഥി വിശുദ്ധ ഖുര്‍ആനെ കുറിച്ച് അപമാനകരമായ പ്രസ്താവനകള്‍ നടത്തിയതില്‍ സന്‍ആയിലെ ശൂറാ കൗണ്‍സില്‍ പ്രതിഷേധിച്ചു. ഇസ്‌ലാമിന് വിശുദ്ധമായ കാര്യങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയാണ് യുഎസും സയണിസ്റ്റുകളും ചെയ്യുന്നതെന്ന് ശൂറാ കൗണ്‍സില്‍ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ ഖുര്‍ആനെ കുറിച്ച് മോശമായി സംസാരിക്കാന്‍ ആരെയും അനുവദിക്കില്ല. യുഎസും ബ്രിട്ടനും സയണിസ്റ്റുകളുമാണ് ഇത്തരം കാര്യങ്ങള്‍ പിന്നിലെന്നും അവരുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ശൂറാ കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു. ഫ്‌ളോറിഡയിലെ പ്ലാനോയില്‍ ഞായറാഴ്ച നടന്ന മുസ്‌ലിം വിരുദ്ധ റാലിയിലാണ് യുഎസ് സെനറ്റിലേക്ക് മല്‍സരിക്കുന്ന ജേക്ക് ലാങ് വര്‍ഗീയ പരാമര്‍ശം നടത്തിയത്.

Next Story

RELATED STORIES

Share it