Sub Lead

എം മുകുന്ദന്റെ സഹോദരന്‍ എഴുത്തുകാരന്‍ എം രാഘവന്‍ അന്തരിച്ചു

എം മുകുന്ദന്റെ സഹോദരന്‍ എഴുത്തുകാരന്‍ എം രാഘവന്‍ അന്തരിച്ചു
X

മയ്യഴി: ചെറുകഥാകൃത്തും നോവലിസ്റ്റും നാടകകൃത്തുമായ എം രാഘവന്‍ (95) അന്തരിച്ചു. എഴുത്തുകാരന്‍ എം മുകുന്ദന്റെ ജ്യേഷ്ഠ സഹോദരനാണ്. മണിയമ്പത്ത് കുടുംബാംഗമായ അദ്ദേഹം 1930-ലാണ് ജനിച്ചത്. ഫ്രഞ്ചധീന മയ്യഴിയില്‍ ഹോട്ടല്‍ ഉടമയായിരുന്ന രാഘവന്‍, അവിടുത്തെ എക്കോല്‍ സെംത്രാല്‍ എ കൂര്‍ കോംപ്ലമാംതേറില്‍ നിന്ന് ബ്രവേ പരീക്ഷ പാസായശേഷം സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. മുംബൈയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിന്റെ സാംസ്‌കാരിക വിഭാഗത്തിലും ഡല്‍ഹിയിലെ എംബസിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1983-ല്‍ എംബസിയുടെ സാംസ്‌കാരികവിഭാഗം സെക്രട്ടറിയായി ജോലിയില്‍ നിന്ന് വിരമിച്ചു. എം രാഘവന്റെ പ്രധാന കൃതികള്‍ ഇവയാണ്:

ചെറുകഥാസമാഹാരങ്ങള്‍: നനവ്, വധു, സപ്തംബര്‍ അകലെയല്ല, ഇനിയുമെത്ര കാതം. നോവലുകള്‍: നങ്കീസ്, അവന്‍, യാത്ര പറയാതെ, ചിതറിയ ചിത്രങ്ങള്‍, നാടകങ്ങള്‍: കര്‍ക്കിടകം, ചതുരംഗം, ഹെലന്‍ സിക്ള്‍സ്യൂവിന്റെ ഫ്രഞ്ച് നാടകത്തിന്റെ വിവര്‍ത്തനമായ 'ദോറയുടെ കഥ'.

Next Story

RELATED STORIES

Share it