Sub Lead

കൊലപാതകക്കേസ്: ഗുസ്തി താരം സുശീല്‍ കുമാര്‍ അറസ്റ്റില്‍

പഞ്ചാബില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

കൊലപാതകക്കേസ്: ഗുസ്തി താരം സുശീല്‍ കുമാര്‍ അറസ്റ്റില്‍
X
ന്യൂഡല്‍ഹി: ഗുസ്തി താരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആഴ്ചകളായി ഒളിവിലായിരുന്ന ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റില്‍. പഞ്ചാബില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഡല്‍ഹി പോലിസിന് കൈമാറിയിട്ടില്ലെന്നും കസ്റ്റഡിയില്‍ കിട്ടാതെ ഔദ്യോഗിക പ്രതികരണം നടത്താനില്ലെന്നുമാണ് ഡല്‍ഹി പോലിസ് അറിയിച്ചത്.


മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാംപ്യന്‍ സാഗര്‍ കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സുശീല്‍ കുമാര്‍ അറസ്റ്റിലായത്.ഈ മാസം നാലിനാണ് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ നടന്ന കൈയാങ്കളിക്കിടെ ഡല്‍ഹി ഛത്രസാല്‍ സ്‌റ്റേഡിയത്തില്‍വെച്ച് സാഗര്‍ കൊല്ലപ്പെട്ടത്.

സംഭവത്തിനുശേഷം ഒളിവില്‍ പോയ സുശീല്‍ കുമാര്‍ ഹരിദ്വാറിലെ ഒരു ആശ്രമത്തിലുണ്ടെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് ഒഴിവാക്കാനായി സുശീല്‍കുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഒളിവില്‍ കഴിയുന്ന സുശീലിനെ പിടികൂടാന്‍ ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ നേരത്തെ പോലിസ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ഒടുവില്‍ പഞ്ചാബില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.


Next Story

RELATED STORIES

Share it