Sub Lead

'ലോകത്തെ മികച്ച എന്‍ജിനീയര്‍': ബിന്‍ ലാദിന്റെ ചിത്രം സര്‍ക്കാര്‍ ഓഫിസില്‍ തൂക്കിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

സംഭവത്തില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വൈദ്യുതി വിതരണ കമ്പനിയായ ദക്ഷിണാഞ്ചല്‍ വിദ്യുത് വിത്രന്‍ നിഗം ലിമിറ്റഡിന്റെ സബ് ഡിവിഷണല്‍ ഓഫീസറായ രവീന്ദ്ര പ്രകാശ് ഗൗതമിനെ സസ്‌പെന്‍ഡ് ചെയ്തു.

ലോകത്തെ മികച്ച എന്‍ജിനീയര്‍:  ബിന്‍ ലാദിന്റെ ചിത്രം സര്‍ക്കാര്‍ ഓഫിസില്‍ തൂക്കിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
X

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ഓഫിസില്‍ കൊല്ലപ്പെട്ട അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ ചിത്രം തൂക്കിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ലോകത്തെ മികച്ച ജൂനിയര്‍ എന്‍ജിനീയര്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം തൂക്കിയിരുന്നത്.

ഫറൂക്കാബാദിലാണ് സംഭവം. സംഭവത്തില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വൈദ്യുതി വിതരണ കമ്പനിയായ ദക്ഷിണാഞ്ചല്‍ വിദ്യുത് വിത്രന്‍ നിഗം ലിമിറ്റഡിന്റെ സബ് ഡിവിഷണല്‍ ഓഫീസറായ രവീന്ദ്ര പ്രകാശ് ഗൗതമിനെ സസ്‌പെന്‍ഡ് ചെയ്തു.

ലോകത്തെ മികച്ച ജൂനിയര്‍ എന്‍ജിനീയര്‍ എന്ന അടിക്കുറിപ്പോടെ ഓഫിസില്‍ ഉസാമ ബിന്‍ ലാദന്റെ ചിത്രം തൂക്കിയതിനാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ പറയുന്നു.

ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടി. വിവരം അറിഞ്ഞ മേല്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയതിന് ശേഷമാണ് നടപടി സ്വീകരിച്ചത്. ബിന്‍ ലാദന്റെ ചിത്രം ഓഫിസില്‍ നിന്ന് നീക്കം ചെയ്തതായും ജില്ലാ അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it