ഇന്ത്യയിലെ ശതകോടീശ്വരന്‍മാരില്‍ 85 ശതമാനം മേല്‍ജാതിക്കാര്‍; പട്ടികവര്‍ഗക്കാര്‍ ആരുമില്ല
ന്യൂഡല്‍ഹി: ഇന്ത്യയിലെ ശതകോടീശ്വരന്‍മാരില്‍ 85 ശതമാനവും മേല്‍ജാതിക്കാരാണെന്നും പട്ടികവര്‍ഗക്കാര്‍ ആരുമില്ലെന്നും റിപോര്‍ട്ട്. വേള്‍ഡ് ഇന്‍ഈക്വാലിറ്റി ലാബിന്റെ ഏറ്റവും പുതിയ റിപോര്‍ട്ടിലാണ് രാജ്യത്തെ സാമ്പത്തിക അസമത്വം രേഖപ്പെടുത്തിയിട്ടുള്ളത്. റിപോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ശതകോടീശ്വരന്‍മാരില്‍ 88.4 ശതമാനവും ഉയര്‍ന്ന ജാതികളില്‍പെട്ടവരാണ്. ഏറ്റവും പിന്നാക്ക സമുദായങ്ങളില്‍ പെട്ട പട്ടികവര്‍ഗക്കാരില്‍(എസ്ടി) ഒരാള്‍ പോലും അതിസമ്പന്നരായ ഇന്ത്യക്കാരിലില്ല. സമ്പത്തിന്റെ ഉടമസ്ഥതയിലുള്ള വന്‍ വൈരുധ്യം ഇന്ത്യയുടെ ജാതി വ്യവസ്ഥയില്‍ വേരൂന്നിയ ആഴത്തിലുള്ള സാമ്പത്തിക അസമത്വങ്ങളെയാണ് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന്റെ സാമ്പത്തിക ജനസംഖ്യാശാസ്ത്രത്തില്‍ ജാതി ആധിപത്യം തുടരുന്നതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍, സംരംഭകത്വത്തിനും സമ്പത്ത് സൃഷ്ടിക്കുന്നതിനും ആവശ്യമായ എല്ലാ വായ്പകളെയും ജാതി സ്വാധീനിക്കുന്നു. ചരിത്രപരമായി ദലിതര്‍ക്ക് പല പ്രദേശങ്ങളിലും ഭൂമി കൈവശം വയ്ക്കുന്നതിനുള്ള വിലക്ക് അവരുടെ സാമ്പത്തിക പുരോഗതിയെ ഗുരുതരമായി പരിമിതപ്പെടുത്തിയെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്.
അസമത്വം ശതകോടീശ്വരന്മാരില്‍ മാത്രം ഒതുങ്ങുന്നില്ല. അസിം പ്രേംജി സര്‍വകലാശാലയുടെ 'സ്‌റ്റേറ്റ് ഓഫ് വര്‍ക്കിങ് ഇന്ത്യ-2023' റിപോര്‍ട്ട് പ്രകാരം തൊഴില്‍ പങ്കാളിത്തവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സംരംഭകത്വത്തിലും പട്ടികജാതി(എസ്‌സി), പട്ടികവര്‍ഗ(എസ്ടി) വിഭാഗങ്ങള്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. എസ്‌സി വിഭാഗക്കാര്‍ 19.3 ശതമാനം തൊഴിലാളികളാണെങ്കില്‍ 11.4 ശതമാനം പേര്‍ മാത്രമാണ് സംരംഭങ്ങള്‍ നടത്തുന്നത്. തൊഴില്‍ ശക്തിയുടെ 10.1 ശതമാനം വരുന്ന പട്ടികവര്‍ഗക്കാര്‍ക്ക് 5.4 ശതമാനം മാത്രമാണ് സംരംഭ ഉടമകള്‍. നാഷനല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ പ്രകാരം 12.3 ശതമാനം പട്ടികജാതിക്കാരും 5.4 ശതമാനം എസ്ടിക്കാരും മാത്രമാണ് ഏറ്റവും ഉയര്‍ന്ന സമ്പത്തില്‍ ഉള്ളത്. നേരെമറിച്ച്, 25 ശതമാനത്തിലധികം പട്ടികജാതിക്കാരും 46.3 ശതമാനം എസ്ടികളും ഏറ്റവും താഴ്ന്ന സമ്പത്ത് വിഭാഗത്തില്‍ പെടുന്നു. മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ(ഒബിസി) സമൂഹത്തിന്റെ ജനസംഖ്യയുടെ 16.3 ശതമാനം ഏറ്റവും താഴ്ന്ന സമ്പത്തുള്ള വിഭാഗത്തിലും 19.2 ശതമാനം ഉയര്‍ന്ന സമ്പത്തുള്ള വിഭാഗത്തിലുമാണ്. ഇന്ത്യയുടെ വരുമാന, സമ്പത്ത് അസമത്വം സ്വാതന്ത്ര്യാനന്തരം കുറഞ്ഞിരുന്നു. 1980 കളില്‍ ഉയരാന്‍ തുടങ്ങി. 2000 മുതല്‍ കുതിച്ചുയര്‍ന്നു. 2014-15 നും 2022-23 നും ഇടയില്‍ സമ്പത്തിന്റെ കേന്ദ്രീകരണത്തിന്റെ കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന അസമത്വത്തിന്റെ വര്‍ധനവാണ് കാട്ടിയതെന്നതും ശ്രദ്ധേയമാണ്. അസമത്വത്തിന്റെ ഈ വര്‍ധനവ് ബ്രിട്ടീഷ് രാജിനേക്കാള്‍ ഇന്ത്യയിലെ ആധുനിക ബൂര്‍ഷ്വാസിയുടെ ആധിപത്യം പുലര്‍ത്തുന്ന 'കോടീശ്വരന്‍ രാജ്' ഉണ്ടാക്കിയെന്നാണ് റിപോര്‍ട്ടില്‍ വെളിപ്പെടുത്തുന്നത്. ആഗോളതലത്തില്‍ തന്നെ ഏറ്റവും അസമത്വമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു.
RELATED STORIES
ചില പുഴുക്കുത്തുകള് എവിടെയുമുണ്ടാവുമെന്ന് കാരായി രാജന്; അന്വറിന്റെ...
12 Sep 2024 4:20 PM GMTമുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കാന് തയ്യാറെന്ന് മമതാ ബാനര്ജി;...
12 Sep 2024 4:15 PM GMTസെക്രട്ടറിയേറ്റ് അനക്സും ഹൈക്കോടതി ബെഞ്ചും കോഴിക്കോട്ട് സ്ഥാപിക്കുക
12 Sep 2024 3:49 PM GMTകൊടിഞ്ഞി ഫൈസല് വധം: നീതിനിഷേധിച്ച് കുടുംബത്തെയും സര്ക്കാര്...
12 Sep 2024 3:43 PM GMTയെച്ചൂരി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവ്:...
12 Sep 2024 1:47 PM GMTസീതാറാം യെച്ചൂരി: മതനിരപേക്ഷ ദേശീയ നേതൃത്വത്തിലെ ധിഷണാശാലിയായ...
12 Sep 2024 1:32 PM GMT