Sub Lead

സിറിയ: പിന്‍മാറാന്‍ കൂട്ടാക്കാതെ ഫ്രഞ്ച് സൈന്യം

. സിറിയയില്‍ രാഷ്ട്രീയ പരിഹാരം സാധ്യമായാല്‍ ഫ്രാന്‍സ് സിറിയയില്‍ നിന്നു പിന്മാറും. സിറിയയിലും ഇറാഖിലും ഫ്രാന്‍സ് യു.എസ് സൈന്യത്തിന് പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിറിയ: പിന്‍മാറാന്‍ കൂട്ടാക്കാതെ ഫ്രഞ്ച് സൈന്യം
X
ദമസ്‌കസ്: സിറിയയില്‍ രാഷ്ട്രീയ പരിഹാരം കാണുന്നത് വരെ തങ്ങള്‍ തുടരുമെന്ന് പ്രഖ്യാപിച്ച് ഫ്രാന്‍സ്. ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ യെവ്‌സ് ലെ ഡ്രെയ്‌നാണ് ഇക്കാര്യം അറിയിച്ചത്. സിറിയയില്‍ രാഷ്ട്രീയ പരിഹാരം സാധ്യമായാല്‍ ഫ്രാന്‍സ് സിറിയയില്‍ നിന്നു പിന്മാറും. സിറിയയിലും ഇറാഖിലും ഫ്രാന്‍സ് യു.എസ് സൈന്യത്തിന് പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി ന്യൂസ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറിയയില്‍ നിന്നും യുഎസ് സൈന്യത്തെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ് ഇക്കാര്യത്തില്‍ മെല്ലെപോക്ക് നയം സ്വീകരിച്ചുവരികയണ്. അദ്ദേഹം ഇടക്കിടെ നിലപാട് മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 19നാണ് ട്രംപ് സിറിയയില്‍ ഐഎസിനെ തുരത്തിയെന്നും ഉടന്‍ സൈന്യത്തെ പിന്‍വലിക്കുമെന്നും അറിയിച്ചത്.

അതേസമയം, സിറിയയില്‍ നിന്നു സൈന്യത്തെ യുഎസ് എത്രയും പെട്ടെന്ന് പിന്‍വലിച്ചില്ലെങ്കില്‍ തുര്‍ക്കി ഇടപെടുമെന്ന് വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കാവുസോഗ്‌ലു കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.തുര്‍ക്കി കുര്‍ദുകളെ കൂട്ടക്കൊല ചെയ്യുകയാണ് എന്ന തരത്തിലുള്ള വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിച്ച് സൈന്യത്തെ സിറിയയില്‍ തന്നെ നിലനിര്‍ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it