നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ ചേരില്ലെന്ന് ജിതന്‍ റാം മാഞ്ചി
ജിതന്‍ റാം മാഞ്ചിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തതിനു പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പട്‌ന: നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരില്‍ താന്‍ മന്ത്രിയാകില്ലെന്ന് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എഎം) അധ്യക്ഷന്‍ ജിതന്‍ റാം മാഞ്ചി. ജിതന്‍ റാം മാഞ്ചിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തതിനു പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എച്ച്എഎമ്മിന്റെ നാല് അംഗങ്ങളാണ് ഇത്തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട നാല് എംഎല്‍എമാരും മാഞ്ചിയുടെ വസതിയില്‍ വച്ച് യോഗം ചേരുകയും മുന്‍ മുഖ്യമന്ത്രിയായിരുന്ന മാഞ്ചി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയുമായിരുന്നു.
കഴിഞ്ഞ നിയമസഭയില്‍ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയില്‍ നിന്നുള്ള ഏക എംഎല്‍എയായിരുന്നു മാഞ്ചി. സംസ്ഥാനത്തിന്റെ പുരോഗതിക്കായി നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സില്‍ (എന്‍ഡിഎ) ചേരാന്‍ കോണ്‍ഗ്രസിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരോട് അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
രാമനവമി കലാപം: വെടിവയ്പില് ഒരു മരണം
31 March 2023 5:16 PM GMTരാമനവമി ആഘോഷത്തിന്റെ മറവില് പലയിടത്തും സംഘര്ഷം
30 March 2023 5:31 PM GMTവെടിവയ്പില് വലഞ്ഞ് യുഎസ്; മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത്...
29 March 2023 11:15 AM GMTജയ് ശ്രീറാം വിളിക്കാത്തതിന് ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:15 AM GMTസംവരണം: കര്ണാടകയില് സംഘര്ഷം, യെദ്യൂരപ്പയുടെ വീടാക്രമിച്ചു
27 March 2023 2:42 PM GMTഗോഹത്യ ആരോപിച്ച് മുസ് ലിം യുവതികളെ അറസ്റ്റ് ചെയ്തു
27 March 2023 12:00 PM GMT