Sub Lead

രാജ്യസഭയും കടന്ന് വനിതാസംവരണ ബില്‍; രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ നിയമമാവും

രാജ്യസഭയും കടന്ന് വനിതാസംവരണ ബില്‍; രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ നിയമമാവും
X

ന്യൂഡല്‍ഹി: ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും വനിതാ സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് അംഗീകാരം. രാജ്യസഭയ്ക്കു സമാനമായ രീതിയില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും കടന്നത്. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ 454 എംപിമാരാണ് ബില്ലിനെ അനുകൂലിച്ചത്. രണ്ടുപേര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് പരമ്പരാഗതരീതിയില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയാണ് ബില്ലിന് അംഗീകാരം നല്‍കിയത്. എന്നാല്‍, രാജ്യസഭയില്‍ ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തി ബില്‍ പാസാക്കിയത്. 11 മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ 214 പേരും ബില്ലിനെ പിന്തുണച്ചു. ഇനി രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ ബില്ല് നിയമമാവും.

ലോസ്ഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് ബില്‍. അതേസമയം, പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാലും അടുത്തുവരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രാബല്യത്തില്‍ വരില്ല. മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷമേ ബില്‍ പ്രാബല്യത്തില്‍ വരൂ എന്നാണ് റിപോര്‍ട്ട്. മണ്ഡല പുനര്‍നിര്‍ണയവും സെന്‍സസും നടത്തിയതിന് ശേഷമാകും ഇത് നടപ്പിലാവുക. ഇതിനെതിരേ ചില എംപിമാര്‍ രംഗത്തെത്തിയിരുന്നു. മാത്രമല്ല, ബില്ലില്‍ ഒബിസി, മുസ് ലിം ഉപസംവരണത്തെ കുറിച്ച് പരാമര്‍ശമില്ലാത്തതിനെയും ലോക്‌സഭയില്‍ ഏതാനും എംപിമാര്‍ എതിര്‍ത്തിരുന്നു.

Next Story

RELATED STORIES

Share it