ക്ഷേത്രസമീപം യുവതിയുടെ തലയില്ലാത്ത ശരീരം; നരബലിയെന്നു സംശയിക്കുന്നതായി പോലിസ്
ഗുവാഹത്തി: ക്ഷേത്രത്തിനു സമീപം യുവതിയുടെ തലയില്ലാത്ത ശരീരം കണ്ടെത്തി. അസമിലെ ഗുവാഹത്തിയില്‍ കാമക്യാ ക്ഷേത്രത്തിനു സമീപമാണ് സംഭവം. മൃതശരീരത്തിനു സമീപത്തു നിന്നും പൂജക്കുപയോഗിക്കുന്ന മണ്‍ചിരാതും ചെറിയ കിണ്ടിയും മറ്റും കണ്ടെത്തി. പ്രാഥമിക പരിശോധനയില്‍ നരബലി നടന്നതായാണ് മനസ്സിലാക്കുന്നതെന്നും പ്രതികള്‍ക്കായി അന്വേഷണം നടത്തുകയാണെന്നും ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ചൗധരി വ്യക്തമാക്കി.
മൃതശരീരത്തില്‍ യാതൊരു പരിക്കുമില്ലെന്നും പിടിവലികള്‍ നടന്നതിന്റെ ലക്ഷണമില്ലെന്നും പോലിസ് അറിയിച്ചു. ഇരയെ മയക്കിയ ശേഷമാവും സ്ഥലത്തെത്തിച്ചിരിക്കുകയെന്നാണ് കരുതുന്നത്. ആളൊഴിഞ്ഞ മേഖലകളിലും ശവപ്പറമ്പുകളിലും വിശദ പരിശോധന തുടരുകയാണെന്നും മന്ത്രവാദ കര്‍മങ്ങള്‍ക്കായി ഇത്തരം സ്ഥലങ്ങളായിരിക്കാം പ്രതികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടാവുക. മേഖലയില്‍ കാമക്യാ ക്ഷേത്രത്തിലെ പ്രസിദ്ധ ഉല്‍സവമായ അംബുബാച്ചി മേളയുടെ ഒരുക്കങ്ങള്‍ നടക്കുകയാണ്. ഇതാണ് നരബലിയാണെന്ന സംശയം ബലപ്പെടാന്‍ കാരണമെന്നും ചൗധരി പറഞ്ഞു.
ക്ഷേത്രത്തിലെ പ്രതിഷ്ഠയായ കാമക്യാ ദേവിയുടെ ആര്‍ത്തവ കാലത്തു നടത്തുന്നതാണ് അംബുബാച്ചി മേള എന്നതാണ് വിശ്വാസം.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTസിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT