തൃശൂരില്‍ നടുറോഡില്‍ വെട്ടേറ്റ വനിതാ ടെക്‌സ്‌റ്റൈല്‍സ് ഉടമ മരിച്ചു; പ്രതി ഒളിവില്‍
മക്കളോടൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുംവഴി ഇന്നലെ രാത്രിയാണ് വെട്ടേറ്റത്. റിന്‍സിയുടെ ഉടമസ്ഥതയിലുള്ള തുണിക്കടയിലെ മുന്‍ ജീവനക്കാരന്‍ പുതിയ വീട്ടില്‍ റിയാസ് (25) ആണ് ആക്രമിച്ചത്.

തൃശൂര്‍: നടുറോഡില്‍ വെട്ടേറ്റ വനിതാ ടെക്‌സ്‌റ്റൈല്‍സ് ഉടമ മരിച്ചു. എറിയാട് ബ്ലോക്കിനു കിഴക്കു വശം മാങ്ങാരപറില്‍ റിന്‍സി നാസര്‍ (30) ആണ് മരിച്ചത്. മക്കളോടൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുംവഴി ഇന്നലെ രാത്രിയാണ് വെട്ടേറ്റത്. റിന്‍സിയുടെ ഉടമസ്ഥതയിലുള്ള തുണിക്കടയിലെ മുന്‍ ജീവനക്കാരന്‍ പുതിയ വീട്ടില്‍ റിയാസ് (25) ആണ് ആക്രമിച്ചത്. ഇന്നലെ വൈകിട്ട് 7.30 നായിരുന്നു സംഭവം. എറിയാട് കെവിഎച്ച്എസ് സ്‌കൂളിനു സമീപം നിറക്കൂട്ട് എന്ന വസ്ത്രസ്ഥാപനം നടത്തുകയായിരുന്നു റിന്‍സി.
ബൈക്കില്‍ പിന്തുടര്‍ന്ന റിയാസ് ഇവരുടെ സ്‌കൂട്ടറിനെ മറികടന്ന് ഇടിച്ചു വീഴ്ത്തിയ ശേഷം കത്തിയെടുത്തു റിന്‍സിയുടെ മുഖത്തും കയ്യിലും വെട്ടുകയായിരുന്നു. റിന്‍സിയുടെ മൂന്നു വിരലുകള്‍ അറ്റു. റിന്‍സിയുടെ ശരീരത്തില്‍ 30 ഓളം വെട്ടുകളേറ്റു.
ആക്രമണം കണ്ടു ഭയന്ന മക്കളുടെ കരച്ചില്‍ കേട്ടാണു നാട്ടുകാര്‍ സംഭവം അറിഞ്ഞത്. ഓടിയെത്തിയവരെ റിയാസ് ഭീഷണിപ്പെടുത്തി അകറ്റി. റിയാസ് ഒളിവിലെന്നാണ് വിവരം. റിന്‍സിയുടെ വീടിനു നേരെ അക്രമം നടത്തിയ കേസില്‍ മാസങ്ങള്‍ക്കു മുന്‍പ് പോലിസ് റിയാസിനെ താക്കീത് ചെയ്തിരുന്നു. പലപ്പോഴും കടയിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും സൂചനയുണ്ട്.
RELATED STORIES
ഏപ്രില് ഒന്നുമുതല് കെട്ടിടനിര്മാണ പെര്മിറ്റ് ഫീസ്...
23 March 2023 8:58 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്ശം: മാനനഷ്ടക്കേസില് രാഹുല് ഗാന്ധിക്ക്...
23 March 2023 6:23 AM GMTമലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന് ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMTവീഡിയോ ഗെയിം കളിക്കുന്നതിനിടെ വഴക്ക് പറഞ്ഞു; 13കാരന് ആത്മഹത്യ ചെയ്തു
23 March 2023 3:53 AM GMTസൗദി ഇന്ത്യന് അസോസിയേഷന്റെ പ്രവര്ത്തനങ്ങള് വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMT