Sub Lead

യുവതിയുടെ ദുരൂഹമരണം: സിപിഎം വയനാട് ജില്ലാ സെക്രട്ടറിക്കെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം

യുവതിയുടെ മരണം ആത്മഹത്യയാണെന്ന് കേസന്വേഷണത്തില്‍ വ്യക്തമായെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

യുവതിയുടെ ദുരൂഹമരണം: സിപിഎം വയനാട് ജില്ലാ സെക്രട്ടറിക്കെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം
X

വയനാട്: വൈത്തിരിയിലെ യുവതിയുടെ ദുരൂഹ മരണത്തില്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിനെതിരായ പരാതി അന്വേഷണം പോലിസ് അവസാനിപ്പിക്കാനൊരുങ്ങുന്നു. യുവതിയുടെ മരണം ആത്മഹത്യയാണെന്ന് കേസന്വേഷണത്തില്‍ വ്യക്തമായെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നാല്‍, പരാതിയുമായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഭര്‍ത്താവ്.വൈത്തിരി സ്വദേശിനി സക്കീനയുടെ മരണത്തില്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് ഭര്‍ത്താവ് ജോണ്‍ ജില്ലാ പോലിസ് മേധാവിക്ക് നല്‍കിയ പരാതി. തുടര്‍ന്ന് അസ്വാഭാവിക മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത വൈത്തിരി പോലിസ് ഗഗാറില്‍നിന്നുള്‍പ്പെടെ മൊഴിയെടുത്തിരുന്നു.

എന്നാല്‍, ഒക്ടോബര്‍ 21ന് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം 60 ദിവസം പിന്നിടുമ്പോള്‍ അവസാനിപ്പിക്കുകയാണെന്നാണ് പോലിസ് പറയുന്നത്. മരണം ആത്മഹത്യ തന്നെയാണ്. സക്കീന മുന്‍പും രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്, കേസില്‍ ആരെയും പ്രതി ചേര്‍ക്കാന്‍തക്ക തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ വൈത്തിരി സിഐ വ്യക്തമാക്കി.

യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ചുണ്ടിലും കഴുത്തിലും മുറിവേറ്റതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിലൊന്നും അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍.

അതേസമയം, പോലിസില്‍നിന്നും നീതികിട്ടിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ ഭര്‍ത്താവായ ജോണ്‍ വ്യക്തമാക്കി. പി ഗഗാറിനെതിരേ നല്‍കിയ പരാതിയെ തുടര്‍ന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും ജോലിക്കായി പോലും പുറത്തിറങ്ങാനാകാത്ത സാഹചര്യമാണുള്ളതെന്നും ജോണ്‍ പറഞ്ഞു.

Next Story

RELATED STORIES

Share it