Sub Lead

അവിഹിത ബന്ധം ആരോപിച്ച് അമ്മയും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ എതുരു ഗ്രാമത്തില്‍ താമസിക്കുന്ന 35കാരിയായ രത്‌നകുമാരിയാണ് കൊല്ലപ്പെട്ടത്.

അവിഹിത ബന്ധം ആരോപിച്ച് അമ്മയും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു
X

ഹൈദരാബാദ്: അവിഹിത ബന്ധം ആരോപിച്ച് യുവതിയെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് കഴുഞ്ഞുഞെരിച്ച് കൊലപ്പെടുത്തി.ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ എതുരു ഗ്രാമത്തില്‍ താമസിക്കുന്ന 35കാരിയായ രത്‌നകുമാരിയാണ് കൊല്ലപ്പെട്ടത്.


അയല്‍വാസികളാണ് സംഭവം പുറത്തറിയിച്ചത്. ഒന്നര വര്‍ഷം മുമ്പ് വിവാഹമോചിതയായ രത്‌നകുമാരി എതുരു ഗ്രാമത്തിലുള്ള തന്റെ അമ്മയുടെ കൂടെയായിരുന്നു താമസം. ഒന്‍പതു വര്‍ഷം മുന്നെയാണ് രത്കുമാരി വിവാഹിതയായത്. വിവാഹ മോചിതയായിരുന്നുവെങ്കിലും രത്‌നകുമാരിയോട് ഭര്‍ത്താവിനടുത്തേക്ക് മടങ്ങിപോവാന്‍ അമ്മയും ബന്ധുക്കളും നിര്‍ബന്ധിച്ചിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്.


എന്നാല്‍, രത്‌നകുമാരി മറ്റൊരു പുരുഷനുമായി അടുപ്പത്തിലായിരുന്നു. ഇതിന്റെ പേരില്‍ ബന്ധുക്കള്‍ യുവതിയുമായി നിരന്തരം വഴക്കിട്ടിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയും യുവതിയും ബന്ധുക്കളും തമ്മില്‍ വഴക്കുണ്ടായി. വഴക്കിനിടെ രത്‌നകുമാരിയെ അമ്മയും സഹോദരിയും സഹോദരിയുടെ മകനും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലിസ് പറയുന്നത്. കൊലപാതകത്തിന് ശേഷം അമ്മയും ബന്ധുക്കളും സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലിസ് പറഞ്ഞു.




Next Story

RELATED STORIES

Share it