പഞ്ചാബില്‍ പത്തംഗ സംഘം യുവതിയെ കാറില്‍നിന്ന് വലിച്ചിറക്കി കൂട്ട ബലാല്‍സംഗത്തിനിരയാക്കി

സുഹൃത്തുമൊത്ത് ലുധിയാനയില്‍നിന്ന് ഇസ്സിവാള്‍ ഗ്രാമത്തിലേക്ക് കാറില്‍ വരികയായിരുന്ന യുവതിയെ കാര്‍ തടഞ്ഞുനിര്‍ത്തി പുറത്തേക്ക് വലിച്ചിഴച്ച് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

പഞ്ചാബില്‍ പത്തംഗ സംഘം  യുവതിയെ കാറില്‍നിന്ന് വലിച്ചിറക്കി  കൂട്ട ബലാല്‍സംഗത്തിനിരയാക്കി

ചണ്ഡീഗഢ്: ലുധിയാനയില്‍നിന്ന് 15 കി.മീറ്റര്‍ അകലെയുള്ള സിദ്‌വാന്‍ കനാല്‍ക്കരയിലെ ഇസ്സിവാല്‍ ഗ്രാമത്തിനു സമീപം പത്തംഗ സംഘം 21കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി. സുഹൃത്തുമൊത്ത് ലുധിയാനയില്‍നിന്ന് ഇസ്സിവാള്‍ ഗ്രാമത്തിലേക്ക് കാറില്‍ വരികയായിരുന്ന യുവതിയെ കാര്‍ തടഞ്ഞുനിര്‍ത്തി പുറത്തേക്ക് വലിച്ചിഴച്ച് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം.

മൂന്നു ബൈക്കുകളിലായി പിന്തുടര്‍ന്ന സംഘം ജാഗരോണില്‍വച്ച് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും കാര്‍ നിര്‍ത്തിയതോടെ കല്ലുകളും കട്ടകളും ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരേയും പുറത്തേക്ക് വലിച്ചിഴച്ച് കനാല്‍ക്കരയിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു. തുടര്‍ന്ന് ആറോ ഏഴോ പേരെ കൂടി വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പോലിസ് സൂപ്രണ്ട് തരുണ്‍ റത്തന്‍ പറഞ്ഞു. ഞായറാഴ്ച വരെ യുവതിയെയും ആണ്‍ സുഹൃത്തിനെയും അവിടെ പിടിച്ചുവച്ചതായും പോലിസ് പറഞ്ഞു.

മെഡിക്കല്‍ പരിശോധനയില്‍ യുവതി കൂട്ടബലാല്‍സംഗത്തിനിരയായെന്ന് തെളിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ പീനല്‍ കോഡിലെവിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top