Sub Lead

ജ്വല്ലറിയില്‍ മോഷണ ശ്രമം; പിടികൂടിയപ്പോള്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചു

ജ്വല്ലറിയില്‍ മോഷണ ശ്രമം; പിടികൂടിയപ്പോള്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചു
X

കോഴിക്കോട്: ജ്വല്ലറിയില്‍ മോഷണം നടത്താന്‍ ശ്രമിച്ച യുവതിയെ നാട്ടുകാര്‍ പിടികൂടി. ഇതോടെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതിയെ നാട്ടുകാര്‍ കെട്ടിയിട്ട് പോലിസില്‍ ഏല്‍പ്പിച്ചു. പന്തീരങ്കാവിലെ സൗപര്‍ണിക ജ്വല്ലറിയിലാണ് സംഭവം. രാവിലെ പത്ത് മണിയോടെയാണ് യുവതി ജ്വല്ലറിയിലെത്തിയത്. ഇവര്‍ ആവശ്യപ്പെട്ടപ്രകാരം സെയില്‍സ്മാന്‍ ആഭരണം കാണിച്ചുകൊടുത്തു. ഇതിനിടെ സ്ത്രീയും സെയില്‍സ്മാനും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും കടയുടമ ഇടപെടുകയും ചെയ്തു. ഈ തര്‍ക്കത്തിനിടെയാണ് ഇവര്‍ ആഭരണം മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഇതോടെ ഇവരെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. ഇതിനിടെ കൈയിലുണ്ടായിരുന്ന മണ്ണെണ്ണ ഒഴിച്ച് ഇവര്‍ തീ കൊളുത്താന്‍ ശ്രമിച്ചു. ഇത് നാട്ടുകാര്‍ തടഞ്ഞു. പന്തീരങ്കാവ് പോലിസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it