- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പശ്ചിമേഷ്യ മറ്റൊരു യുദ്ധത്തിലേക്കോ? ഇറാനെ ആക്രമിക്കാന്‍ സൈന്യം തയ്യാറെന്ന് ഇസ്രായേല്‍
ആഗോള-പ്രാദേശിക പ്രശ്‌നമാണ് ഇറാനെന്നും അവരെ ആക്രമിക്കാന്‍ രാജ്യത്തിന്റെ സൈന്യം തയ്യാറാണെന്നും പ്രഖ്യാപിച്ച് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ്.

തെല്‍ അവീവ്: ഒമാന്‍ തീരത്ത് ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള ടാങ്കറിനു നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തെതുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ കടുത്ത പ്രകോപനവുമായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ്. ആഗോള-പ്രാദേശിക പ്രശ്‌നമാണ് ഇറാനെന്നും അവരെ ആക്രമിക്കാന്‍ രാജ്യത്തിന്റെ സൈന്യം തയ്യാറാണെന്നും പ്രഖ്യാപിച്ച് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ്.
ഇസ്രായേല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മെര്‍സര്‍ സ്ട്രീറ്റ് എന്ന കപ്പലിനു നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നതിന് 'ശക്തമായ തെളിവുകള്‍' നല്‍കിയതായി വിശദാശങ്ങള്‍ നല്‍കാതെ ഇസ്രായേല്‍ ആരോപിച്ചു.
ബ്രിട്ടീഷ്, റോമേനിയന്‍ ജീവനക്കാര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ യുഎസും ബ്രിട്ടനും ഇറാനെ കുറ്റപ്പെടുത്തുകയും തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ തള്ളിയ ഇറാന്‍, മറ്റു രാജ്യങ്ങള്‍ തങ്ങളുടെ താല്‍പര്യങ്ങളെ ആക്രമിക്കാന്‍ തീരുമാനിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച ഒരു പ്രാദേശിക മാധ്യമ വെബ്‌സൈറ്റില്‍ പ്രക്ഷേപണം ചെയ്ത അഭിമുഖത്തില്‍, ഇറാനെ ആക്രമിക്കാന്‍ ഇസ്രായേല്‍ തയ്യാറാണോ എന്ന് ചോദ്യത്തിന് 'അതെ' എന്നായിരുന്നു ഗാന്റ്‌സിന്റെ പ്രതികരണം. ഇറാന്‍ ഉള്‍പ്പെടുന്ന ഒരു 'ബഹുമുഖ' യുദ്ധത്തിന് ഇസ്രായേല്‍ തയ്യാറാണെന്ന് ഗാന്റ്‌സ് വാര്‍ത്താ വെബ്‌സൈറ്റായ വൈനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
പുതിയ ഇറാനിയന്‍ പ്രസിഡന്റായി ഇബ്രാഹിം റഈസി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം തന്നെയാണ് ഗാന്റ്‌സിന്റെ പ്രകോപന പരാമര്‍ശങ്ങള്‍. വരുന്ന വര്‍ഷത്തില്‍ ഇറാനെതിരായ ആക്രമണാത്മക നടപടിക്കുള്ള തയ്യാറെടുപ്പുകള്‍ ത്വരിതപ്പെടുത്താന്‍ തന്റെ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ജനുവരിയില്‍ ഇസ്രായേലി ലെഫ്റ്റനന്റ് ജനറല്‍ അവീവ് കൊച്ചാവി പറഞ്ഞിരുന്നു.
ഒമാന്‍ ഉള്‍ക്കടലില്‍വച്ച് കഴിഞ്ഞ ആഴ്ചയാണ് ഇസ്രായേല്‍ കമ്പനിയുടെ കപ്പലിനു നേരെ ആക്രമണമുണ്ടായത്.ബ്രിട്ടനും അമേരിക്കയും ഇസ്രായേലും ഇറാനെ കുറ്റപ്പെടുത്തി രംഗത്തുവന്നെങ്കിലും തങ്ങള്‍ക്ക് പങ്കില്ലെന്ന നിലപാടിലാണ് ഇറാന്‍. അതിനിടെ, യുഎഇ ഉടമസ്ഥതയിലുള്ള കപ്പല്‍
ഇറാനെ മോശമായി ചിത്രീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് കപ്പലിനെതിരായ ആക്രമണമെന്ന് ഇറാന്‍ സൈന്യം കുറ്റപ്പെടുത്തി.ഇറാന് സംഭവത്തില്‍ പങ്കില്ലെന്ന് ആ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. ദുരൂഹമായ സംഭവങ്ങളാണ് അരങ്ങേറുന്നത്. വ്യാജ അന്തരീക്ഷം സൃഷ്ടിച്ച് ലാഭം കൊയ്യാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടോ എന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം സംശയം പ്രകടിപ്പിച്ചു.
RELATED STORIES
സ്വര്ണവിലയില് ഇടിവ്
28 Jun 2025 8:13 AM GMTഎന്റെ കുട്ടിക്ക് എന്ത് പേരിടണമെന്ന് ഭരിക്കുന്നവര് തീരുമാനിച്ചാല്‍...
28 Jun 2025 8:05 AM GMTവീണ്ടും പേവിഷബാധയേറ്റ് മരണം; കണ്ണൂരില് അഞ്ചു വയസ്സുകാരന് മരിച്ചു
28 Jun 2025 7:12 AM GMTമുതലപ്പൊഴിയില് വള്ളം മറിഞ്ഞ് അപകടം
28 Jun 2025 6:24 AM GMTപഠന പ്രക്രിയകളില് കുട്ടികള് നിര്ബന്ധമായും പങ്കെടുക്കണം, അതാണ്...
28 Jun 2025 6:18 AM GMTജാനകി എന്ന പേരിന് എന്താണ് കുഴപ്പം?: സിനിമയുടെ പേരുമാറ്റല് വിഷയത്തില് ...
27 Jun 2025 9:22 AM GMT