Sub Lead

ഇന്ന് 25 കേസുകള്‍; ഡല്‍ഹിയില്‍ കൊറോണ ബാധിതര്‍ 97 ആയി

കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നെത്തിയ 2,09567 യാത്രക്കാരേയാണ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ പരിശോധനക്ക് വിധേയമാക്കിയത്. ഇതില്‍ 19,989 പേരെ സ്വയം നിരീക്ഷണത്തിലും 1137 പേരെ ആശുപത്രി നിരീക്ഷണത്തിനും വിട്ടു.

ഇന്ന് 25 കേസുകള്‍;  ഡല്‍ഹിയില്‍ കൊറോണ ബാധിതര്‍ 97 ആയി
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് മാത്രം 25 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യ തലസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 97 ആയി. കൊറോണ ബാധിച്ച് രണ്ട് പേരാണ് ഇതുവരെ ഡല്‍ഹിയില്‍ മരിച്ചത്.

വൈറസ് സ്ഥിരീകരിച്ച 97 പേരില്‍ 89 പേരും ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. അഞ്ച് പേര്‍ രോഗം ബേധമായി ആശുപത്രി വിട്ടതായും ഡല്‍ഹി സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ടവരെ നിരീക്ഷണത്തിലാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നെത്തിയ 2,09567 യാത്രക്കാരേയാണ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ പരിശോധനക്ക് വിധേയമാക്കിയത്. ഇതില്‍ 19,989 പേരെ സ്വയം നിരീക്ഷണത്തിലും 1137 പേരെ ആശുപത്രി നിരീക്ഷണത്തിനും വിട്ടു.

അതേസമയം, കഴിഞ്ഞ ദിവസം ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ ഡല്‍ഹിയില്‍ നിന്ന് പാലായനം ചെയ്തത് വലിയ ഭീഷണി ഉയര്‍ത്തിയിരുന്നു. പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് പാലായനം തുടങ്ങിയത്. ബസ്സുകളും മറ്റു ഗതാഗത സംവിധാനവും അടഞ്ഞതോടെ നിരത്തുകളില്‍ തൊഴിലാളികളെ കൊണ്ട് നിറഞ്ഞു. ഇതോടെ കൊവിഡ് പ്രതിരോധത്തിന് സമൂഹിക അകലം പാലിക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍്ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ വിപരീത ഫലമാണ് രാജ്യ തലസ്ഥാനത്ത് ഉണ്ടാക്കിയത്. യുപി, ഹരിയാന സംസ്ഥാനങ്ങളിലേക്കാണ് ആയിരക്കണക്കിന് തൊഴിലാളികള്‍ ഒഴുകിയത്. സംഭവം വിവാദമായതോടെ ബസ്സുകള്‍ വിട്ടുകൊടുത്ത് യോഗി സര്‍ക്കാര്‍ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല.

Next Story

RELATED STORIES

Share it