കൗമാരക്കാരിലെ ലഹരി വ്യാപനം; സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം: പ്രൊഫ്‌കോണ്‍

തൃശൂര്‍: സംസ്ഥാനത്ത് കൗമാരക്കാരിലും കോളജ് വിദ്യാര്‍ത്ഥികളിലും ലഹരി വ്യാപനം വര്‍ദ്ധിച്ച് വരുന്നതിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ തൃശൂര്‍ പെരുമ്പിലാവില്‍ സംഘടിപ്പിച്ച 26 മത് പ്രൊഫ്‌കോണ്‍ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം ആവശ്യപ്പെട്ടു.

ലഹരി ഉപയോഗത്തോടൊപ്പം ലഹരി കച്ചവട മാഫിയാ സംഘങ്ങളില്‍ പോലും പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള ധാരാളം വിദ്യാര്‍ത്ഥികള്‍ കണ്ണികളാകുന്നുവെന്നത് സര്‍ക്കാര്‍ അന്വേഷണ വിധേയമാക്കണം. വിദ്യാര്‍ത്ഥികളില്‍ സര്‍ഗ്ഗാത്മകതയും, പൗരബോധവും വളര്‍ത്തിയെടുക്കുന്നതിന് വേണ്ടി നടപ്പാക്കുന്ന പദ്ധതികള്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണം.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കാംപസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഏര്‍പ്പെടുത്തണം. ഡി.ജെ. പാര്‍ട്ടികള്‍ കാംപസുകളിലേക്ക് കടന്ന് വരുന്നത് തടയണ മെന്നും റാഗിങ്ങ് നിരോധന നിയമം മറയാക്കി വ്യക്തിവിരോധം തീര്‍ക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കേരളത്തിലെ കോളജ് വിദ്യാഭ്യാസം രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ സര്‍ക്കാറിന്റെ ശ്രദ്ധ ഉണ്ടാകണമെന്നും അതിനാവശ്യമായ പരിസരം ഒരുക്കുന്നതില്‍ ബദ്ധശ്രദ്ധരാവണമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. മെഡിക്കല്‍, ഐ.ടി. വിദ്യാഭ്യാസ മേഖല ഗവേഷണാത്മക രീതിയിലേക്ക് പരിവര്‍ത്തിപ്പിക്കണമെന്നും മികച്ച ഗവേഷണ ങ്ങള്‍ക്ക് ഉചിതമായ സൗകര്യങ്ങള്‍ ക്യാമ്പസുകളില്‍ സജ്ജമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ശനിയാഴ്ച നടന്ന വിവിധ സെഷനുകളില്‍ ടി എന്‍ പ്രതാപന്‍ എംപി, മീഡിയ വണ്‍ ന്യൂസ് എഡിറ്റര്‍ പ്രമോദ് രാമന്‍, ഡോ. പി എ കബീര്‍ എന്നിവര്‍ അതിഥികളായി. ഓപ്പണ്‍ ഡയലോഗില്‍ റഷീദ് കുട്ടമ്പൂര്‍, അബ്ദുല്‍ മാലിക് സലഫി, ഡോ. അബ്ദുല്ല ബാസില്‍ സി പി, ഡോ. ഷനൂന്‍ ഷറഫലി, മുജാഹിദ് ബാലുശ്ശേരി, റൈഹാന്‍ അബ്ദു ശഹീദ്, അസ്ഹര്‍ ചാലിശ്ശേരി തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. കാംപസ് ഡിബേറ്റ് സെഷന് പ്രഫ. ഹാരിസ് ബിന്‍ സലീം, ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍, ഡോ. മുബഷിര്‍ ടി.സി, അബ്ദുറഹിമാന്‍ ചുങ്കത്തറ, ഷമീല്‍ മഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി. ഫൈസല്‍ മൗലവി, ഹംസ മദീനി, സി.പി. സലീം, ഇന്‍ഷാദ് സ്വലാഹി, കെ. നൂറുദ്ധീന്‍ സ്വലാഹി, ഷരീഫ് കാര, അഫ്‌ലഹ് ബിന്‍ മുഹമ്മദ്, സി.പി ഹിലാല്‍ സലീം, സഫുവാന്‍ ബറാമി എന്നിവര്‍ വിഷയാവതരണം നടത്തി.
സമ്മേളനം നാളെ സമാപിക്കും. ഞായറാഴ്ച്ച നടക്കുന്ന ഗേള്‍സ് ഗാതറിംഗിന് വിസ്ഡം വിമന്‍ സംസ്ഥാന പ്രസിഡണ്ട് സഹ്‌റ സുല്ലമിയ്യ, ജനറല്‍ സെക്രട്ടറി ഡോ. റസീല സി., ഡോ. റുക്‌സാന, ജിനാന പര്‍വ്വീന്‍, എം. നുബല, കെ. നാഫിയ, അലീഫ സുഹൈര്‍, സഫാന സലീം, ശിഫ ഹാരിസ്, സന നജീബ്, ഫൗസിയ മാടാല, ടി.കെ ഫില്‍ദ എന്നിവര്‍ നേതൃത്വം നല്‍കും.
വിവിധ സെഷനുകളില്‍ പ്രമുഖ ക്വുര്‍ആന്‍ വിവര്‍ത്തകന്‍ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫ്, വിസ്ഡം യൂത്ത് ജനറല്‍ സെക്രട്ടറി കെ. താജുദ്ധീന്‍ സ്വലാഹി, ഷമീര്‍ മദീനി, സ്വാദിഖ് മദീനി, ഷാഫി സ്വബാഹി, സി. മുഹമ്മദ് അജ്മല്‍, സഈദ് ചാലിശ്ശേരി, യാസിര്‍ അല്‍ ഹികമി, ഹവാസ് സുബ്ഹാന്‍ തുടങ്ങിയവര്‍ സംസാരിക്കും.
സമാപന സമ്മേളനം വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും. കെപിപിസി മുന്‍ ട്രഷറര്‍ കെ.കെ കൊച്ചു മുഹമ്മദ് മുഖ്യാതിഥിയാകും. ഹുസൈന്‍ സലഫി ഷാര്‍ജ മുഖ്യ പ്രഭാഷണം നടത്തും. വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന പ്രസിഡണ്ട് അര്‍ഷദ് അല്‍ ഹികമി, ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് ഷമീല്‍, സെക്രട്ടറി ഷബീബ് മഞ്ചേരി, പ്രോഫ്‌കോണ്‍ ജനറല്‍ കണ്‍വീനര്‍ കെ. മുനവ്വര്‍ എന്നിവര്‍ സംസാരിക്കും.
ചൈന ഫുജാന്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റി, ഐ.ഐ.ടി.കള്‍, എന്‍.ഐ.ടി.കള്‍, ജെ.എന്‍.യു, ഡല്‍ഹി യൂനിവേഴ്‌സിറ്റി, ജാമിഅ: മില്ലിയ ഇസ്‌ലാമിയ്യ, രാജീവ് ഗാന്ധി യൂനിവേഴ്‌സിറ്റി തുടങ്ങി രാജ്യത്തെയും വിദേശത്തെയും സര്‍വ്വകലാശാലകളില്‍ നിന്നുള്‍പ്പെടെ പെണ്‍കുട്ടികളടക്കം ആയിരങ്ങള്‍ പങ്കെടുത്തു. വിസ്ഡം ഗ്ലോബല്‍ ടി.വി., വിസ്ഡം സ്റ്റുഡന്‍സ് തുടങ്ങിയ നവസാമൂഹ്യ മാധ്യമങ്ങളിലൂടെ സമ്മേളനം പതിനായിരങ്ങള്‍ തത്സമയം വീക്ഷിച്ചു.
RELATED STORIES
സിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കും
23 Sep 2023 10:26 AM GMTമകന് ബിജെപിയില്‍ ചേര്‍ന്നതോടെ അവരോടുള്ള അറപ്പും വെറുപ്പും മാറിയെന്ന്...
23 Sep 2023 8:50 AM GMT