Sub Lead

അഭിനന്ദന്‍ വര്‍ധമാനെ സ്വീകരിക്കാനൊരുങ്ങി രാജ്യം; 6 മണിക്ക് ശേഷം കൈമാറും

അഭിനന്ദനെ ഇതിനകം വാഗാ അതിര്‍ത്തിയില്‍ എത്തിച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ അഭിനന്ദനെ സ്വീകരിക്കാനെത്തിയിട്ടുണ്ട്.

അഭിനന്ദന്‍ വര്‍ധമാനെ സ്വീകരിക്കാനൊരുങ്ങി രാജ്യം; 6 മണിക്ക് ശേഷം കൈമാറും
X

ന്യൂഡല്‍ഹി: പാകിസ്താന്‍ കസ്റ്റഡിയിലുള്ള ഇന്ത്യയുടെ ധീരനായ സൈനികന്‍ അഭിനന്ദന്‍ വര്‍ധമാന്‍ മനെ വൈകീട്ട് 6.20ഓടെ വാഗാ അതിര്‍ത്തിയില്‍ ഇന്ത്യക്ക് കൈമാറും. അഭിനന്ദനെ ഇതിനകം വാഗാ അതിര്‍ത്തിയില്‍ എത്തിച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ അഭിനന്ദനെ സ്വീകരിക്കാനെത്തിയിട്ടുണ്ട്. സമാധാന സൂചകമായാണ് അഭിനന്ദനെ കൈമാറുന്നതെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞത്. അന്താരാഷ്ട് റെഡ് ക്രോസ് സംഘടനയ്ക്കാണ് പാകിസ്താന്‍ അഭിനന്ദനെ കൈമാറുകയെന്നാണു സൂചന. റെഡ് ക്രോസാണ് അഭിനന്ദനെ ബിഎസ്എഫിന് വിട്ടുനല്‍കുക.

വാഗാഅതിര്‍ത്തിവരെ വിങ് കമാന്‍ഡര്‍ അഭിനന്ദനെ പാക് സൈന്യം അനുഗമിക്കും. അഭിനന്ദനെ കൈമാറുന്നത് പരിഗണിച്ച് അട്ടാരി വാഗാ അതിര്‍ത്തിയിലെ ഇന്നത്തെ പതാകതാഴ്ത്തല്‍ (ബീറ്റിങ് റിട്രീറ്റ്) ചടങ്ങ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) റദ്ദാക്കി.

വ്യോമസേനയുടെ ഉന്നത ഉദ്യോഗസ്ഥരും അതിര്‍ത്തിയിലെത്തിയിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം വ്യോമസേനാ വിമാനത്തില്‍ അഭിനന്ദനെ ഡല്‍ഹിയിലേക്കു കൊണ്ടുപോകുമെന്നാണറിയുന്നത്.

'സമാധാനത്തിന്റെ സന്ദേശ'മെന്ന നിലയില്‍ വര്‍ധമാനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് വ്യാഴാഴ്ച പാക് പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തില്‍ ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചിരുന്നു.

Next Story

RELATED STORIES

Share it