Sub Lead

മൂവാറ്റുപുഴയിലെ ജപ്തി: ബാധ്യത ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി മാത്യു കുഴല്‍നാടന്‍ ബാങ്കിന് കത്തുനല്‍കി

കഴിഞ്ഞ ശനിയാഴ്ചയാണ് ഗുരുതരമായ ഹൃദ്രോഗത്തെ തുടര്‍ന്ന് ഗൃഹനാഥനായ മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളി സ്വദേശി അജേഷ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിൽസയില്‍ ഇരിക്കെ സിപിഎം നിയന്ത്രണത്തിലുള്ള മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ജപ്തി നടത്തിയത്.

മൂവാറ്റുപുഴയിലെ ജപ്തി: ബാധ്യത ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി മാത്യു കുഴല്‍നാടന്‍ ബാങ്കിന് കത്തുനല്‍കി
X

മൂവാറ്റുപുഴ: ഹൃദ്രോഗിയായ അച്ഛന്‍ ആശുപത്രിയിലായിരിക്കേ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളടക്കം നാലുമക്കളെ വീട്ടില്‍ നിന്ന് ഇറക്കിവിട്ട് ജപ്തി നടത്തിയ ബാങ്കിന്റെ നടപടിയില്‍ മാത്യു കുഴല്‍ നാടന്‍ എംഎല്‍എ ബാങ്കിന് കത്ത് നല്‍കി. പായിപ്ര പേഴായ്ക്കാപ്പള്ളി വലിയ പറമ്പില്‍ വി എ അജേഷ്‌കുമാറിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന് നല്‍കിയ കത്തില്‍ എംഎല്‍എ വ്യക്തമാക്കിയിട്ടുണ്ട്. മുതലും പലിശയുമടക്കം ബാങ്കില്‍ തീര്‍ക്കേണ്ട തുകയുടെ മുഴുവന്‍ വിവരങ്ങളും ഉടന്‍ അറിയിക്കാനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് ഗുരുതരമായ ഹൃദ്രോഗത്തെ തുടര്‍ന്ന് ഗൃഹനാഥനായ മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളി സ്വദേശി അജേഷ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിൽസയില്‍ ഇരിക്കെ സിപിഎം നിയന്ത്രണത്തിലുള്ള മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ജപ്തി നടത്തിയത്. വീട് ഈടുവച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി.

അജേഷ് ആശുപത്രിയില്‍ നിന്ന് തിരിച്ച് വരുന്നത് വരെ ജപ്തി നീട്ടാന്‍ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചിരുന്നില്ല. 12 വയസില്‍ താഴെയുള്ള മൂന്ന് പെണ്‍കുട്ടികളെ ബാങ്ക് ഇറക്കിവിട്ടതോടെ വീടിന്റെ പൂട്ട് പൊളിച്ച് എംഎല്‍എ അകത്ത് കയറിയത് വലിയ ചര്‍ച്ചയായിരുന്നു. ദലിത് വിഭാഗത്തില്‍പ്പെട്ട അജേഷിന് ആകെയുള്ളത് നാലു സെന്റ് ഭൂമിയും അടച്ചുറപ്പില്ലാത്ത വീടുമാണ്.

Next Story

RELATED STORIES

Share it